മോണോകോ ഗ്രാന്‍പ്രിയില്‍ ലൂയി ഹാമില്‍ട്ടണ്‍ ജേതാവ്
മോണോകോ ഗ്രാന്‍പ്രിയില്‍ ലൂയി ഹാമില്‍ട്ടണ്‍ ജേതാവ്
ഇഞ്ചോടിച്ച് പോരാട്ടത്തില്‍ റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ട്ടിയോ പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ ഒന്നാമതെത്തിയത്. ഈ സീസണില്‍ ഹാമില്‍ട്ടണിന്റെ ആദ്യ കിരീടനേട്ടമാണിത്.
മോണോകോ ഗ്രാന്‍പ്രിയില്‍ മെഴ്സിഡസിന്റെ ലൂയി ഹാമില്‍ട്ടണ്‍ ജേതാവ്. ഇഞ്ചോടിച്ച് പോരാട്ടത്തില്‍ റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ട്ടിയോ പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ ഒന്നാമതെത്തിയത്. ഈ സീസണില്‍ ഹാമില്‍ട്ടണിന്റെ ആദ്യ കിരീടനേട്ടമാണിത്.
പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച റിക്കാര്‍ഡിയോ ആയിരുന്നു പതിനാറാം ലാപ്പ് വരെ മുന്നില്‍. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഹാമില്‍ട്ടണ്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഫോഴ്സ് ഇന്ത്യയുടെ സെര്‍ജിയോ പെരസ് മൂന്നാം സ്ഥാനത്തെത്തി. ഫോര്‍മുലവണ്‍ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് ഫോഴ്സ് ഇന്ത്യ പോഡിയം ഫിനിഷ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഹാമില്‍ട്ടന്റെ ടീമംഗം നിക്കോ റോസ്ബര്‍ഗ് ഏഴാം സ്ഥാനത്തെത്തി.
ഈ സീസണില്‍ ആദ്യമായാണ് ഹാമില്‍ട്ടണ്‍ ഒരു കിരീടം സ്വന്തമാക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ഹാമില്‍ട്ടണ്‍ മൊണോക്കോയില്‍ ജേതാവാകുന്നത്. കിരീട നേട്ടത്തോടെ പോയന്‍റ് നിലയില്‍ ഒന്നാമതുള്ള നികോ നിക്കോ റോസ്ബര്‍ഗുമായുള്ള പോയിന്‍റ് വ്യത്യാസം കുറക്കാനും ബ്രിട്ടീഷ് ഡ്രൈവര്‍ക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ഹാമില്‍ട്ടണ് റോസ്ബര്‍ഗിനെക്കാള്‍ 24 പോയിന്‍റ് പിറകിലാണ്.
Adjust Story Font
16