ഇന്ത്യയെയും പാകിസ്താനെയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് ബിസിസിഐ
ഇന്ത്യയെയും പാകിസ്താനെയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് ബിസിസിഐ
സെമി ഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടേണ്ടി വന്നാല്‍ അത് ഒഴിവാക്കാനാകില്ല. ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനിയും ഒമ്പത് മാസത്തെ
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഇന്ത്യയും പാകിസ്താനെയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെടും. ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയെയും പാകിസ്താനെയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നത് ആശ്വാസകരമാകില്ലെന്നും ട്വന്‍റി20 ലോകകപ്പില്‍ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള മത്സരത്തിന്‍റെ വേദി അവസാന നിമിഷം മാറ്റിവച്ചതു പോലെയുള്ള സ്ഥിതിവിശേഷങ്ങള്‍ ഉടലെടുക്കുമെന്നും താക്കൂര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ സുരക്ഷ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ ഇരു ടീമുകളും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത് പരമാവധി ഒഴിവാക്കുന്നതാകും ഉചിതം. സെമി ഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടേണ്ടി വന്നാല്‍ അത് ഒഴിവാക്കാനാകില്ല. ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനിയും ഒമ്പത് മാസത്തെ സമയമുണ്ടെന്നതിനാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടന്‍ തന്നെ ഐസിസിക്ക് കത്തെഴുതും.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരകള്‍ 2012നു ശേഷം നടന്നിട്ടില്ലെങ്കിലും ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം പതിവാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്താനുമായി കളിക്കാനില്ലെന്ന് ബിജെപി എംപി കൂടിയായ താക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16