ചാമ്പ്യന്‍മാരെ അട്ടിമറിച്ച് ദല്‍ഹിക്ക് വിജയത്തുടക്കം
ചാമ്പ്യന്‍മാരെ അട്ടിമറിച്ച് ദല്‍ഹിക്ക് വിജയത്തുടക്കം
വിജയികൾക്കായി ബ്രസീലിയൻ താരം മാഴ്സലീഞ്ഞോ ഇരട്ടഗോൾ (26, 34) നേടി. സെനഗൽ താരം ബദാരാ ബാദ്ജിയുടെ (84) വകയായിരുന്നു ഡൽഹിയുടെ മൂന്നാം ഗോൾ
നിലവിലെ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ അട്ടിമറിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ദല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ തുടക്കം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ദല്‍ഹി ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്തത്. വിജയികൾക്കായി ബ്രസീലിയൻ താരം മാഴ്സലീഞ്ഞോ ഇരട്ടഗോൾ (26, 34) നേടി. സെനഗൽ താരം ബദാരാ ബാദ്ജിയുടെ (84) വകയായിരുന്നു ഡൽഹിയുടെ മൂന്നാം ഗോൾ. ചെന്നൈയിന്റെ ആശ്വാസ ഗോൾ നൈജീരിയൻ താരം ഡുഡു (32) നേടി.
26–ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഡല്‍ഹിയാണ് ആദ്യം വെടി പൊട്ടിച്ചത്. റിച്ചാര്‍ഡ് ഗാഡ്‌സെയെ ബോക്‌സില്‍ ഗോള്‍കീപ്പര്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി മാഴ്‌സലീഞ്ഞോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍ നാലു മിനിറ്റിനുശേഷം ദല്‍ഹി തിരിച്ചടിച്ചു. ഡുഡുവായിരുന്നു സ്‌കോറര്‍. മൂന്നു മിനിറ്റിനുള്ളില്‍ ദല്‍ഹി സമനിലക്കുരുക്ക് പൊട്ടിച്ചു. മാഴ്‌സലീഞ്ഞോയാണ് ഇക്കുറിയും ലക്ഷ്യത്തിലേക്കു നിറയൊഴിച്ചത്.
തിരിച്ചടിക്കാന്‍ ചെന്നൈയിന്‍ വഴികള്‍ തേടിയെങ്കിലും സാധിച്ചില്ല. ഒടുവില്‍ മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ബദാര ബാഡ്ജിയിലൂടെ ചെന്നൈയിന്റെ പെട്ടിയില്‍ ഡല്‍ഹി ഡൈനാമോസ് അവസാന ആണിയും അടിച്ചു. കോല്‍ക്കത്തയില്‍ നടന്ന ആദ്യമത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി സമനില പിടിച്ചിരുന്നു.
ആദ്യ മൽസരം തന്നെ വിജയത്തോടെ തുടങ്ങിയ ദൽഹി പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. ആദ്യ മൽസരത്തിൽ കൊൽക്കത്തയ്ക്കെതിരെ സമനില വഴങ്ങിയ ചെന്നൈയിൻ, ഡൽഹിക്കെതിരായ തോൽവിയോടെ ഒരു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആറു പോയിന്റോടെ പട്ടികയിൽ മുൻപിൽ. രണ്ട് മൽസരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമുൾപ്പെടെ നാലു പോയിന്റുള്ള കൊൽക്കത്തയാണ് രണ്ടാമത്.
2006ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമില്‍ അംഗമായിരുന്ന ജിയാന്‍ ലൂക്ക സാംബ്രോട്ടയും മാര്‍ക്കോ മറ്റരാസിയുമാണ് ഇരുവശങ്ങളെയും പരിശീലിപ്പിക്കുന്നത്. 2014 മുതല്‍ മറ്റരാസി കളിക്കാരനായും കോച്ചായും ചെന്നൈയിനോടൊപ്പമുണ്ട്. ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസില്‍ നിന്നാണ് ഡല്‍ഹി ഡൈനാമോസിന്റെ പരിശീകസ്ഥാനം സാംബ്രോട്ട ഈ സീസണില്‍ ഏറ്റെടുത്തിരിക്കുന്നത്.
Adjust Story Font
16