ഒളിംപിക്‌സിലെ അവസാനദിനം ഇന്ത്യക്ക് രണ്ട് ഇനങ്ങള്‍
ഒളിംപിക്‌സിലെ അവസാനദിനം ഇന്ത്യക്ക് രണ്ട് ഇനങ്ങള്‍
പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തി യോഗ്യതാ മത്സരത്തില്‍ മെഡല്‍ പ്രതീക്ഷയായ യോഗേശ്വര്‍ ദത്ത് ഇന്നിറങ്ങും. പുരുഷന്മാരുടെ മാരത്തണിലും ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും.
റിയോ ഒളിംപിക്‌സില്‍ അവസാന ദിവസമായ ഇന്ന് ഇന്ത്യക്ക് രണ്ട് ഇനങ്ങളിലാണ് മത്സരമുള്ളത്. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തി യോഗ്യതാ മത്സരത്തില്‍ മെഡല്‍ പ്രതീക്ഷയായ യോഗേശ്വര്‍ ദത്ത് ഇന്നിറങ്ങും. പുരുഷന്മാരുടെ മാരത്തണിലും ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും.
ലണ്ടന്‍ ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവായ യോഗേശ്വര്‍ ദത്തില്‍ മറ്റൊരു മെഡലാണ് ലക്ഷ്യമിടുന്നത്. ലണ്ടനില്‍ 60 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചതെങ്കില്‍ റിയോയില്‍ 65 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഇനത്തിലാണ് യോഗേശ്വര്‍ ഗോദയിലിറങ്ങുക. ഈയിനത്തില്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം യോഗേശ്വറിനായിരുന്നു. യോഗ്യതാ റൗണ്ടില്‍ മംഗോളിയയുടെ ഗാന്‍സോരിഗിന്‍ മന്ദഖ്‌നരനാണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി.
വൈകീട്ട് 5 മണിക്കാണ് മത്സരം. പുരുഷന്മാരുടെ മാരത്തണില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് മത്സരിക്കുന്നത്. മലയാളിയായ ടി ഗോപി, നതേന്ദ്ര സിങ് റാവത്, ഖേത റാം എന്നിവര്‍ 42 കിലോമീറ്റര്‍ ദൂരം താണ്ടാനായി ട്രാക്കിലിറങ്ങും. ആഫ്രിക്കന്‍ താരങ്ങളുടെ ആധിപത്യം തന്നെയാകും മാരത്തണില്‍ ഉണ്ടാവുക. വൈകീട്ട് 6നാണ് മാരത്തണ്‍ മത്സരം.
Adjust Story Font
16