Quantcast

ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യക്ക് തിരിച്ചടി

MediaOne Logo

NM Sidiq

  • Published:

    19 April 2017 10:31 AM GMT

ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യക്ക് തിരിച്ചടി
X

ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യക്ക് തിരിച്ചടി

സ്പെയിനിനെതിരെ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു. ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ് സാകേത് മൈനേനി സഖ്യം ഇന്നിറങ്ങും.

ഡേവിസ് കപ്പ് ടെന്നിസ് വേള്‍ഡ് ഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്ത്യക്ക് തിരിച്ചടി. സ്പെയിനിനെതിരെ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു. ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ് സാകേത് മൈനേനി സഖ്യം ഇന്നിറങ്ങും.

ആദ്യ സിംഗിള്‍സില്‍ ഇന്ത്യന് യുവതാരം രാംകുമാര്‍ രാമനാഥന് സാക്ഷാല്‍ റാഫേല്‍ നദാലായിരുന്നു എതിരാളിയാകേണ്ടിയിരുന്നത്. അസുഖത്തെ തുടര്‍ന്ന് അവസാന നിമിഷം പിന്മാറിയ നദാലിന് പകരമെത്തിയത് ലോക ഇരുപത്തിയാറാം റാങ്കുകാരന്‍ ഫെലിസിയാനോ ലോപസ്. എന്നാല്‍ മുന്‍തൂക്കം മുതലെടുക്കാന്‍ രാമനാഥനായില്ല. ആദ്യ രണ്ട് സെറ്റുകള്‍ ലോപസ് സ്വന്തമാക്കിയപ്പോള്‍ മൂന്നാം സെറ്റ് രാമനാഥന്‍ നേടി. എന്നാല്‍ നാലാം സെറ്റും സ്വന്തമാക്കി ലോപസ് സ്പെയിനിന് ലീഡ് നേടിക്കൊടുത്തു. രണ്ടാം മത്സരത്തില്‍ സാകേത് മൈനേനിക്ക് എതിരാളി ലോക പന്ത്രണ്ടാം നമ്പര്‍ ഡേവിഡ് ഫെറര്‍. ഒന്നു പൊരുതാന്‍ പോലും നില്‍ക്കാതെ മൈനേനി കീഴടങ്ങി. സ്കോര്‍ 6-1, 6-2, 6-1. ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ 2-0ന് സ്പെയിന്‍ മുന്നിലാണ്. ഇന്ന് നടക്കുന്ന ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-സാകേത് മൈനേനി സഖ്യം ഫെലിസിയാനോ ലോപസ്-മാര്‍ക് ലോപസ് സഖ്യത്തെ നേരിടും. നാളെ നടക്കുന്ന മൂന്നാം സിംഗിള്‍സില്‍ സാകേത് മൈനേനി റാഫേല്‍ നദാലിനെ നേരിടും.

TAGS :

Next Story