നിക്കോ റോസ്ബര്‍ഗ് ആദ്യ ഫോര്‍മുല വണ്‍ കിരീടത്തിനരികെ
നിക്കോ റോസ്ബര്‍ഗ് ആദ്യ ഫോര്‍മുല വണ്‍ കിരീടത്തിനരികെ
ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ ജേതാവായതോടെ റോസ്ബര്‍ഗ് മെഴ്‌സിഡസിന്റെ തന്നെ ലൂയിസ് ഹാമില്‍ട്ടണുമായുള്ള പോയിന്റ് വ്യത്യാസം 33 ആയി ഉയര്‍ത്തി.
മെഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ പട്ടത്തിലേക്ക് ഒരു പടി കൂടി അടുത്തു. ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ ജേതാവായതോടെ റോസ്ബര്‍ഗ് മെഴ്‌സിഡസിന്റെ തന്നെ ലൂയിസ് ഹാമില്‍ട്ടണുമായുള്ള പോയിന്റ് വ്യത്യാസം 33 ആയി ഉയര്‍ത്തി.
കരിയറിലെ ആദ്യ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടമാണ് ജര്‍മ്മനിക്കാരനായ നിക്കോ റോസ്ബര്‍ഗ് ലക്ഷ്യമിടുന്നത്. ഇനി നാല് റയ്‌സ് കൂടി ബാക്കി നില്‍ക്കെ റോസ്ബര്‍ഗിന് സഹതാരം ഹാമില്‍ട്ടണുമായി 33 പോയിന്റിന്റെ വ്യത്യാസമുണ്ട്. ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ പോള്‍ പൊസിഷനില്‍ മത്സരിച്ച റോസ്ബര്‍ഗ് വെല്ലുവിളിയില്ലാതെയാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
സ്റ്റാര്‍ട്ടിംഗില്‍ പിഴച്ച നിലവിലെ ചാമ്പ്യന്‍ ഹാമില്‍ട്ടണ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. റെഡ് ബുള്ളിന്റെ മാര്‍ക്‌സ് വെര്‍സ്റ്റപ്പാനാണ് രണ്ടാമതെത്തിയത്. അവശേഷിക്കുന്ന നാല് റെയ്‌സുകളില്‍ ജേതാവായാലും ഹാമില്‍ട്ടണ് കിരീടം നിലനിര്‍ത്തുക എളുപ്പമല്ല. ഇനിയുള്ള റെയ്‌സുകളില്‍ രണ്ടാം സ്ഥാനത്തെത്തിയാല്‍ പോലും റോസ്ബര്‍ഗിന് ചാമ്പ്യന്‍പട്ടം സ്വന്തമാക്കാം. ഒക്ടോബര്‍ 23ന് അമേരിക്കയില്‍ ആണ് അടുത്ത ഗ്രാന്‍പ്രീ.
Adjust Story Font
16