റിയോ ഒളിംപിക്സിലെ പ്രായം കുറഞ്ഞതാരം
റിയോ ഒളിംപിക്സിലെ പ്രായം കുറഞ്ഞതാരം
നീന്തലില്‍ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിലാണ് 13കാരിയായ ഗൌരിക മത്സരിക്കുന്നത്. നേപ്പാള്‍ ഭൂകമ്പത്തെ അതിജീവിച്ച ഗൌരിക ഒരു ചാരിറ്റി സംഘടനയുടെ ഡുഡ് വില്‍ അംബാസിഡര്‍ കൂടിയാണ്.
റിയോ ഒളിംപിക്സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാകാനുള്ള തയ്യാറെടുപ്പിലാണ് നേപ്പാളിന്‍റെ ഗൌരികാ സിംഗ്. നീന്തലില്‍ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിലാണ് 13കാരിയായ ഗൌരിക മത്സരിക്കുന്നത്. നേപ്പാള്‍ ഭൂകമ്പത്തെ അതിജീവിച്ച ഗൌരിക ഒരു ചാരിറ്റി സംഘടനയുടെ ഡുഡ് വില്‍ അംബാസിഡര്‍ കൂടിയാണ്.
ഞായറാഴ്ച നടക്കുന്ന വനിതകളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് ഹീറ്റ്സിനായി നീന്തല്‍ കുളത്തിലിറങ്ങുമുമ്പോള്‍ ഗൌരികയുടെ പ്രായം 13 വയസ്സും 255 ദിവസവുമായിരിക്കും. അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകള്‍ പുതുമയല്ല ഗൌരികക്ക്. 13 വയസ്സിനിടയില്‍ ദക്ഷിണേഷ്യന്‍ ഗെയിംസിലും, സ്വിമ്മിംഗ് ലോകകപ്പിലും വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലുമെല്ലാം മത്സരിച്ച് മാറ്റ് തെളിയിച്ച താരം. ഗ്വാഹട്ടിയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ നേടിയത് ഒരു വെള്ളിയും മൂന്ന് വെങ്കലവും. ഫിന ലോകകപ്പില്‍ 100 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ സ്വര്‍ണം നേടി തന്‍റെ പ്രതിഭ ലോകത്തിന് കാണിച്ചു കൊടുത്തു
9 ദേശീയ റെക്കോഡുകളാണ് ഗൌരികയുടെ പേരിലുള്ളത്. 100 മീറ്റര്‍ ബ്രസ്റ്റ്സ്ട്റോക്കിലും ഫ്രീസ്റ്റൈലിലുമെല്ലാം മത്സരിക്കാറുണ്ടെങ്കിലും ഇഷ്ടയിനം ബാക്ക് സ്ട്രോക്കാണ്. ഒരുമിനിറ്റ് 8.12 സെക്കന്‍ഡാണ് 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ഗൌരികയുടെ മികച്ച സമയം.
നേപ്പാള്‍ ഭൂകമ്പത്തെ അതിജീവിച്ചതിന്‍റെ കഥ കൂടി പറയാനുണ്ട് ഗൌരികക്ക്. ബ്രിട്ടണില്‍ സ്ഥിരതാമസമാക്കിയ ഗൌരിക ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനായി കുടുംബത്തോടൊപ്പം എത്തിയപ്പോഴായിരുന്നു ഭൂകമ്പം ജന്മനാടിനെ തകര്‍ന്നു കളഞ്ഞത്. അന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത് ഗൌരിക ഞെട്ടലോടെ ഓര്‍ക്കുന്നു. നേപ്പാളിന്‍റെ പുനരിധിവാസത്തിനായി രൂപീകരിച്ച ഒരു ചാരിറ്റി സംഘടനയുടെ ഗുഡ് വില്‍ അംബാസിഡറാണ് ഗൌരിക ഇപ്പോള്‍. തനിക്ക് ലഭിക്കുന്ന സമ്മനതുകയില്‍ നിന്നും ഒരു വിഹിതം നേപ്പാളിനായി മാറ്റി വെക്കാറുണ്ട് ഈ കൌമാരക്കാരി. പതിമൂന്നാം വയസ്സില്‍ ഒളിംപിക്സില്‍ മത്സരിക്കുന്ന തിന്‍റ ആശങ്ക ഗൌരികക്ക് ഇല്ല. കാരണം തനിക്ക് മുന്നില്‍ ഇനിയും വര്‍ഷങ്ങള്‍ ഏറെയുണ്ടെന്ന് ഗൌരികക്ക് അറിയാം.
Adjust Story Font
16