ഒരുപിടി താരങ്ങളുമായി ഇത്തവണയും പറളിയെത്തും
സ്കൂള്‍ കായികമേളയില്‍ എല്ലാ വര്‍ഷവും മികച്ച മുന്നേറ്റം നടത്തുന്ന പാലക്കാട് പറളി ഗവണ്‍മെന്റ് സ്കൂള്‍ ഇക്കുറിയും നല്ല ഒരുക്കത്തിലാണ്.
സ്കൂള്‍ കായികമേളയില്‍ എല്ലാ വര്‍ഷവും മികച്ച മുന്നേറ്റം നടത്തുന്ന പാലക്കാട് പറളി ഗവണ്‍മെന്റ് സ്കൂള്‍ ഇക്കുറിയും നല്ല ഒരുക്കത്തിലാണ്. മികച്ച ഒരുപിടി താരങ്ങളുമായാണ് ഇത്തവണയും പറളി സ്കൂള്‍ സംസ്ഥാന സ്കൂള്‍ കായികമേളക്കെത്തുക.
17 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമായി 28 പേരാണ് ഇക്കുറി പറളി സ്കൂളില്‍ നിന്നും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മത്സരിക്കുന്നത്. സ്വര്‍ണം ഉറപ്പുള്ള കായികപ്രതിഭകളുടെ നിരതന്നെ ഇവിടെ പോരാട്ടത്തിന് തയ്യാറായുണ്ട്. പെണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ തുടര്‍ച്ചയായി അഞ്ച് തവണ സ്വര്‍ണം നേടിയ ഇ നിഷ ഇക്കുറിയും മത്സരത്തിനെത്തും.
ലോക സ്കൂള്‍ മീറ്റില്‍ വെള്ളി മെഡല്‍ നേടിയ പി എല്‍ അജിത് 5000 മീറ്ററില്‍ മത്സരിക്കുന്നു. കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ജ്യോതിഷ ഹൈജമ്പില്‍ ഇക്കുറിയുമുണ്ട്. കഴിഞ്ഞ വര്‍ഷം 100 മീറ്ററിലും 200 മീറ്ററിലും അടക്കം 3 സ്വര്‍ണം നേടിയ അമല്‍ ടി പി പരിക്കു കാരണം ഇത്തവണ ലോങ്ജമ്പില്‍ മാത്രമാണ് മത്സരിക്കുന്നത്. കഴിഞ്ഞ 21 വര്‍ഷമായി പറളി സ്കൂളിനെ നയിക്കുന്ന മനോജ്മാഷിന്റെ പരിശീലനം തന്നെയാണ് ഈ കുട്ടികളുടെ വിജയ തന്ത്രം.
നിരന്തര പരിശീലനത്തിലൂടെ ഇക്കുറിയും മികച്ച നേട്ടം കൊയ്യാനുള്ള പടയൊരുക്കത്തിലാണ് മാഷും പ്രതിഭകളും.
Adjust Story Font
16