ഒളിമ്പിക്സില്‍ ഇടംപിടിക്കാനായതിന്റെ സന്തോഷത്തില്‍ ലോനാ ചെംതായി
ഒളിമ്പിക്സില്‍ ഇടംപിടിക്കാനായതിന്റെ സന്തോഷത്തില്‍ ലോനാ ചെംതായി
കെനിയയില്‍ ജനിച്ച ചാംതേയിക്ക് ഈ വര്‍ഷം ആദ്യമാണ് ഇസ്രായേല്‍ പൌരത്വം ലഭിച്ചത്.
റിയോ ഒളിമ്പിക്സിനുള്ള ഇസ്രായേല്‍ സംഘത്തില്‍ ഇടംപിടിക്കാനായതിന്റെ സന്തോഷത്തിലാണ് ലോനാ ചെംതായി. കെനിയയില്‍ ജനിച്ച ചാംതേയിക്ക് ഈ വര്‍ഷം ആദ്യമാണ് ഇസ്രായേല്‍ പൌരത്വം ലഭിച്ചത്. മാരത്തണ്‍ താരമായ ചെംതായിയെ അവസാന നിമിഷമാണ് ഇസ്രായേല്‍ ഒളിമ്പിക് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
2009ല്‍ ഇസ്രയേലിലെ കെനിയന്‍ അംബാസിഡറുടെ കുട്ടിയെ നോക്കാനാണ് ലൊനാ ചെംതായി ടെല്‍ അവൈവിലെത്തുന്നത്. ഒരിക്കലും ഇസ്രായേലിന് വേണ്ടി ഒളിമ്പിക്സില്‍ മത്സരിക്കുന്നത് അന്ന് അവര്‍ സ്വപ്നം കണ്ടിരുന്നില്ല. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം റിയോയില്‍ ഇസ്രായേലിനെ പ്രതിനിധീകരിക്കുന്നതിന്റെ അഭിമാനത്തിലാണ് ചെംതായി. പരിശീലകനും ഭര്‍ത്താവുമായ ഡാന്‍ സാല്‍പെറ്ററാണ് ഈ ഇരുപത്തിയേഴുകാരിയുടെ പ്രചോദനം. ഒരു പോഡിയം ഫിനിഷിലുപരി പങ്കെടുക്കുകയാണ് പ്രധാനമെന്ന് ഇസ്രായേലുകാരനായ സാല്‍പെറ്റര്‍ പറയുന്നു. മാരത്തണില്‍ രണ്ട് മണിക്കൂറും നാല്‍പത് മിനിറ്റുമാണ് ചെംതായിയുടെ മികച്ച സമയം. ഒളിമ്പിക്സില്‍ മത്സരിക്കുന്ന മറ്റ് അത്ലറ്റുകള്‍ക്ക് ഭീഷണിയുയര്‍ത്താനാകുന്ന സമയമല്ലിത്. ഈ ഇനത്തില്‍ ഇസ്രായേലിന്റെ റെക്കോഡ് രണ്ട് മണിക്കൂര്‍ പതിനാറ് മിനിറ്റാണ്. അവസാന നിമിഷം ലഭിച്ച ഇസ്രായേലി പൌരത്വവും ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള അവസരവും നന്നായി വിനോയിഗിക്കുകയാണ് ചെംതായിയുടെ ലക്ഷ്യം. ഇസ്രയേലിലെ സാഹചര്യങ്ങള്‍ മാരത്തണ്‍ പരിശീലനത്തിന് അനുയോജ്യമല്ലെന്ന് ചെംതായി പറയുന്നു.
Adjust Story Font
16