Quantcast

മധുര പതിനാറില്‍ ആമിക്ക് വെങ്കലം

MediaOne Logo

Alwyn

  • Published:

    24 April 2017 1:35 PM GMT

മധുര പതിനാറില്‍ ആമിക്ക് വെങ്കലം
X

മധുര പതിനാറില്‍ ആമിക്ക് വെങ്കലം

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ ഫ്ലോര്‍ എക്സൈസില്‍ ബ്രിട്ടന്റെ ആമി ടിംഗലറുടെ വെങ്കലനേട്ടത്തിന് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട്.

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ ഫ്ലോര്‍ എക്സൈസില്‍ ബ്രിട്ടന്റെ ആമി ടിംഗലറുടെ വെങ്കലനേട്ടത്തിന് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട്. 32 വര്‍ഷത്തിനിടെ ഒളിമ്പിക് മെഡല്‍ നേടുന്ന ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണിന്ന് ഈ പതിനാറുകാരി.

ഒരു മാസം മുന്‍പാണ് ആമി പരീക്ഷാച്ചൂടില്‍ നിന്ന് ഒളിമ്പിക്സ് ആവേശത്തിലേക്ക് കടന്നത്. പരീക്ഷാത്തിരക്കിനിടയിലായിരുന്നു ആമിയുടെ ഒളിമ്പിക്സ് തയ്യാറെടുപ്പും പരിശീലനവുമെല്ലാം. റിയോയിലെത്തിയ ബ്രിട്ടന്‍‌ അത്‌ലറ്റിക് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ആമി ടിംഗലര്‍ എന്ന പതിനാറുകാരി. രണ്ടാം വയസ്സിലാണ് ആമി ജിംനാസ്റ്റിക്സ് പരിശീലനം ആരംഭിക്കുന്നത്, അമ്മയുടെ കീഴില്‍. ആഴ്ചയില്‍ 31 മണിക്കൂറാണ് പരിശീലനസമയം. 11ാം വയസ്സില്‍ ബ്രിട്ടനെ പ്രതീനിധീകരിച്ച് ആമി ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങി. 2015ലെ ബ്രിട്ടനിലെ ജിംനാസ്റ്റിക്സ് ആള്‍ റൌണ്ട് ചാമ്പ്യനാണ് ആമി.

റിയോ ജിംനാസ്റ്റിക്സിലെ സ്വര്‍ണവേട്ടക്കാരി സിമോണ്‍ ബിലെസും മറ്റു മുന്‍നിരതാരങ്ങള്‍ക്കുമൊപ്പമാണ് ആമി മത്സരിച്ചത്. ഒടുവില്‍ 14.933 എന്ന സ്കോറിന് സിമോണ ബിലെസിനും അലി റെയ്‌സ്മാനും ഒപ്പം സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള വെങ്കലമെഡലുമണിഞ്ഞ് ആമി നിന്നു. വെങ്കലനേട്ടത്തോടെ ആമിയെ കാത്തിരുന്നത് ചരിത്രനേട്ടം കൂടിയാണ്. 32 വര്‍ഷത്തിനിയില്‍ ബ്രിട്ടനായി ഒളിമ്പിക് മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി. ജിംനാസ്റ്റിക്സ് വ്യക്തിഗതയിനത്തില്‍ ബെത് ട്വെഡെലിന് ശേഷം മെഡല്‍ നേടുന്ന വനിതാ താരം കൂടിയാണ് ആമി.

TAGS :

Next Story