ആസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡററും വാവറിങ്കയും സെമിയില്‍
ആസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡററും വാവറിങ്കയും സെമിയില്‍
ജര്‍മ്മനിയുടെ മിസ്ഷസ് വെറേവിനെയാണ് ഫെഡര്‍ തോല്‍പ്പിച്ചത്. ജോ വില്‍ഫ്രെഡ് സോങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വാവറിങ്ക തോല്‍പ്പിച്ചത്.
ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ റോജര്‍ ഫെഡറര്‍, സ്റ്റാന്‍സ്ലാസ് വാവറിങ്ക, വീനസ് വില്യംസ് എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. ജര്‍മ്മനിയുടെ മിസ്ഷസ് വെറേവിനെയാണ് ഫെഡര്‍ തോല്‍പ്പിച്ചത്. ജോ വില്‍ഫ്രെഡ് സോങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വാവറിങ്ക തോല്‍പ്പിച്ചത്. സെമി ഫൈനല്‍ ലക്ഷ്യമിട്ട് അമേരിക്കയുടെ സെറീന വില്യംസ് ഇന്നിറങ്ങും.
ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറെയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മിസ്ഷസ് വെറേവ് റോജര്‍ ഫെഡററെ നേരിടാന്‍ ഇറങ്ങിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഫെഡറര്‍ ജയം സ്വന്തമാക്കി. ആദ്യ സെറ്റില്‍ ഫെഡററുടെ ജയം അനായാസമായിരുന്നു. സ്‍കോര്‍: 6-1. ഇഞ്ചോടിഞ്ച് മത്സരമായിരുന്നു രണ്ടാം സെറ്റില്‍ കണ്ടത്. എന്നാല്‍ മിസ്ഷസ് വെറേവിന് ആ സെറ്റ് 7-5 ന് വിട്ടുകൊടുക്കേണ്ടി വന്നു. മൂന്നാം സെറ്റില്‍ മിസ്ഷസ് വെറേവിനെ പെരുതാന്‍ പോലും അനുവദിക്കാതെ ആധികാരികമായിരുന്നു ഫെഡററുടെ ജയം. സ്‍കോര്‍: 6-2.
ജോ വില്‍ഫ്രഡ് സോങ്കയെ കീഴടക്കിയാണ് വാവ്റിങ്ക സെമിയിലെത്തിയത്. ശക്തമായ മല്‍സരം നടന്ന ആദ്യസെറ്റ് 7-6 നാണ് വാവ്റിങ്ക നേടിയത്. രണ്ടാം സെറ്റ് 6-4 നും മൂന്നാം സെറ്റ് 6-3 നും വാവറിങ്ക ജയിച്ചു. നേരിട്ടുളള സെറ്റുകള്‍ക്ക് റഷ്യയുടെ പാവിലുചെങ്കോയെ തോല്‍പ്പിച്ചാണ് വീനസ് വില്യംസിന്റെ സെമി പ്രവേശം.
Adjust Story Font
16