പാകിസ്താനോട് ക്ഷമ യാചിച്ച് അഫ്രീദി
പാകിസ്താനോട് ക്ഷമ യാചിച്ച് അഫ്രീദി
പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അതിന് ദേശത്തോട് ക്ഷമ യാചിക്കുകയാണ്
ട്വന്‍റി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പാക് ജനതയോട് ക്ഷമ അഭ്യര്‍ഥിച്ച് നായകന്‍ അഫ്രീദി. ഓണ്‍ലൈനായി ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോവിലൂടെയാണ് അഫ്രീദി ക്ഷമാപണം നടത്തിയത്.
പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അതിന് ദേശത്തോട് ക്ഷമ യാചിക്കുകയാണ്. പാകിസ്താന്‍റെ പച്ച ജേഴ്സി അണിഞ്ഞാണ് കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ കളത്തിലിറങ്ങിയിട്ടുള്ളത്. പാകിസ്താനായി കളിക്കുമ്പോഴെല്ലാം പാക് ജനതയുടെ വികാരങ്ങളും പേറിയാണ് കളത്തിലിറങ്ങിയിട്ടുള്ളതെന്ന് ഉറപ്പു നല്‍കാനാകും. നാളെ എന്താകുമെന്ന് അറിയില്ല. ആളുകള്‍ എന്താണ് പറയുന്നതെന്നും അറിയില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം. നിങ്ങളോട് എനിക്കൊരു ബാധ്യതയുണ്ട്. മറ്റുള്ളവയൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങളല്ല.
Adjust Story Font
16