ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി
ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി
മാസികയുടെ മുഖചിത്രത്തില്‍ വിഷ്ണു ഭഗവാന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ നല്‍കിയ കേസിലെ നടപടികളാണ് കോടതി...
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രിം കോടതി റദ്ദാക്കി. ബിസിനസ് ടുഡെ മാസികയുടെ മുഖ ചിത്രത്തില്‍ ഭഗവാന്‍ വിഷ്ണുവിന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ നല്‍കിയ പരാതിയില്‍ ആന്ധ്രാപ്രദേശിലെ അനന്ദ്പൂര്‍ മജിസ്ട്രേറ്റ് കോടതി ആരംഭിച്ച ക്രിമിനല്‍ നടപടികളാണ് കോടതി റദ്ദാക്കിയത്.
കേസില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിചാരണക്കോടതി ധോണിക്ക് സമ്മന്‍സ് അയച്ചതെന്ന് വിധിയില്‍ സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ബിസിനസ്സ് ടുഡെ മാസികയുടെ 2013 ഏപ്രില്‍ മാസത്തിലെ ലക്കത്തിലാണ് ധോണി ഭഗവാന്‍ വിഷ്ണുവിന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രം ഹിന്ദു മതവിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ചാണ് ധോണിക്കെതിരെ പരാതി നല്‍കിയത്.
Adjust Story Font
16