റഷ്യക്ക് ഇളവ് നല്‍കാനുള്ള ഐ.ഒ.സിയുടെ തീരുമാനത്തിനെതിരെ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി
റഷ്യക്ക് ഇളവ് നല്‍കാനുള്ള ഐ.ഒ.സിയുടെ തീരുമാനത്തിനെതിരെ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി
റിയോയില്‍ റഷ്യയുടെ പങ്കാളിത്തം കായികരംഗത്ത് വരും ദിവസങ്ങളില്‍ കടുത്ത ഭിന്നതയുണ്ടാക്കുമെന്നുള്ള സൂചനകളായിരുന്നു വിവിധ പ്രതികരണങ്ങള്‍.
ഒളിമ്പിക്‍സില്‍ പങ്കെടുക്കുന്നതില്‍ റഷ്യക്ക് ഇളവ് നല്‍കാനുള്ള ഐഒസിയുടെ തീരുമാനത്തിനെതിരെ ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ കടുത്ത എതിര്‍പ്പ്. തീരുമാനത്തിനെതിരെ അസ്ത്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും ശക്തമായി രംഗത്തെത്തി. വിവാദങ്ങള്‍ തുടരുന്നതിനിടെ റഷ്യന്‍ താരങ്ങള്‍ റിയോയിലെത്തി.
റിയോയില്‍ റഷ്യയുടെ പങ്കാളിത്തം കായികരംഗത്ത് വരും ദിവസങ്ങളില്‍ കടുത്ത ഭിന്നതയുണ്ടാക്കുമെന്നുള്ള സൂചനകളായിരുന്നു വിവിധ പ്രതികരണങ്ങള്‍. റഷ്യന്‍ താരങ്ങള്‍ മത്സരിക്കുന്നത് ഒളിമ്പിക്‍സിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുമെന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ നിലപാട്.
മരുന്നടിക്കാത്ത താരങ്ങളെ വില കല്‍പ്പിക്കാത്തതാണ് ഐ.ഒ.സിയുടെ നിലപാടെന്ന് ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ പ്രതികരണം. മത്സരങ്ങളുടെ വിശ്വാസ്യതയെയാണ് ഒളിമ്പിക് കമ്മറ്റിയുടെ തീരുമാനം മങ്ങലേല്‍പ്പിച്ചതെന്നായിരുന്നു അമേരിക്കന്‍ ഒളിമ്പിക് കമ്മറ്റിയുടെ പ്രതികരണം.
ഭാഗികമായി വിലക്കു നീങ്ങിയതിന്‍റെ ആശ്വാസത്തിലാണ് റഷ്യന്‍ താരങ്ങള്‍. റഷ്യന്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ടീമാണ് റിയോയില്‍ എത്തിയത്. റഷ്യയില്ലാത്ത ഒളിമ്പിക്‍സിനെ കുറിച്ച് ചിന്തിക്കാനാകുന്നില്ലെന്നായിരുന്നു പരിശീലകന്‍റെ പ്രതികരണം.
ഉത്തേജക മരുന്നു വിഭാഗം ചില രാജ്യങ്ങളുടെ ഗൂഡാലോചനയുടെ ഭാഗമെന്ന നിലപാട് കടുപ്പിക്കുകയാണ് റഷ്യ. ഒളിമ്പിക്‍സ് സംസ്ക്കാരത്തിന് തന്നെ മങ്ങലേല്‍പ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.
Adjust Story Font
16