ചെസ് ചാന്പ്യന്‍ഷിപ്പിന്റെ മൂന്നാം ഗെയിം ഇന്ന്
ചെസ് ചാന്പ്യന്‍ഷിപ്പിന്റെ മൂന്നാം ഗെയിം ഇന്ന്
ആകെ 12 ഗെയിമുകളുള്ള ചാന്പ്യന്‍ഷിപ്പില്‍ ഇപ്പോല്‍ ഇരുവരും 1-1 എന്ന നിലയില്‍ തുല്യത പാലിക്കുകയാണ്.
മാഗ്നസ് കാള്‍സണും സെര്‍ജി കര്യാകിനും തമ്മില്‍ നടകുന്ന ലോക ചെസ് ചാന്പ്യന്‍ഷിപ്പിന്റെ മൂന്നാം ഗെയിം ഇന്ന് നടക്കും. ആകെ 12 ഗെയിമുകളുള്ള ചാന്പ്യന്‍ഷിപ്പില്‍ ഇപ്പോല്‍ ഇരുവരും 1-1 എന്ന നിലയില്‍ തുല്യത പാലിക്കുകയാണ്. നോര്‍വെയുടെ മാഗ്നസ് കാള്‍സണും റഷ്യക്കാരന്‍ സെര്‍ജി കര്യാക്കിനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യ രണ്ട് ഗെയിമുകളും സമനിലയില് അവസാനിച്ചിരുന്നു.
നിര്‍ണായകമായ മൂന്നാം ഗെയിമാണ് ഇന്ന് നടക്കുന്നത്. നിലവില്‍ ഇരുവര്‍ക്കും അര പോയിന്‍റ് വീതമാണുള്ളത്. ആകെ 12 ഗെയിമുകളുള്ള ചാന്പ്യന്‍ഷിപ്പില്‍ ആദ്യം ആറര പോയിന്റ് സ്വന്തമാക്കുന്നയാള്‍ പുതിയ ലോക ചാന്പ്യനാകും. മൂന്നാം ഗെയിമില്‍ ജയമാണ് ഇരുവരും ലക്ഷ്യമിടുന്നത്. 2014 നവംബറിൽ മുൻ ലോക ചാമ്പ്യൻ വി ശ്വനാഥൻ ആനന്ദിനെ രണ്ടാം തവണയും പരാജയപ്പെടുത്തി ലോക ചെസ് കിരീടം നിലനിർത്തിയ നൊർവീജിയൻ ഗ്രാൻഡ്മാസ്റ്റർ കാൾസൻ 2010 മുതൽ റേറ്റിംഗിൽ ഒന്നാം സ്‌ഥാനത്താണ്.
കഴിഞ്ഞ മാർച്ചിൽ മോസ്കോയിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ജയിച്ചാണ് കാൾസനെ നേരിടാൻ ഗ്രാൻഡ് മാസ്റ്റർ സെർജി കര്യാക്കിൻ അർഹത നേടിയത്. 12 വയസിൽ ഗ്രാൻഡ് മാസ്റ്ററായ കര്യാക്കിൻ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരമാണ്. ഇപ്പോൾ 2772 റേറ്റിംഗ് പോയിന്റ് ഉള്ള കര്യാക്കിൻ ലോക റാങ്കിംഗിൽ ഒമ്പതാം സ്‌ഥാനത്താണ്.
Adjust Story Font
16