Quantcast

അട്ടിമറി പ്രതീക്ഷയില്‍ ഐസ്‍ലാന്‍ഡ് ഫ്രാന്‍സിനെതിരെ

MediaOne Logo

Ubaid

  • Published:

    24 May 2017 2:05 AM GMT

ഈ യൂറോയിലെ ചെറുപ്പക്കാരുടെ നിരയാണ് ആതിഥേയരായ ഫ്രാന്‍സിനുളളത്. നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും ഇതുവരെ ലഭിച്ചു.

യൂറോ കപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഫ്രാന്‍സും ഐസ്‌ലാന്‍ഡും ഇന്നിറങ്ങുന്നു. മികച്ച യുവനിരയാണ് ഫ്രാന്‍സിന്‍റെ കരുത്ത്. ഈ യൂറോയിലെ അല്‍ഭുത ടീമാണ് ഐസ്‌ലാന്‍ഡ്. രാത്രി പന്ത്രണ്ടരക്കാണ് മല്‍സരം.

ഈ യൂറോയിലെ ചെറുപ്പക്കാരുടെ നിരയാണ് ആതിഥേയരായ ഫ്രാന്‍സിനുളളത്. നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും ഇതുവരെ ലഭിച്ചു. റൊമേനിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സിന്‍റെ തുടക്കം. ഒളിവര്‍ ജെറൌഡും ദിമിത്രി പായെറ്റുമായിരുന്നു ഗോള്‍വേട്ട നടത്തിയത്.

രണ്ടാം മല്‍സരത്തില്‍ തകര്‍ത്തത് അല്‍ബെനിയയെ. ദുര്‍ബലരാണെങ്കിലും അല്‍ബേനിയക്കാര്‍ക്കെതിരെ ആദ്യ ഗോളടിക്കാന്‍ 90 മിനിറ്റ് വേണ്ടിവന്നു ഫ്രാന്‍സിന്. ഇഞ്ചുറി ടൈമില്‍ ദിമിത്രി പായറ്റിന്‍റെ രണ്ടാം ഗോളുമെത്തി.

ഗ്രൂപ്പിലെ സമ്പൂര്‍ണജയം തേടിയാണ് സ്വിറ്റ്സര്‍ലന്‍റിനെതിരെ ഫ്രാന്‍സ് കളത്തിലെത്തിയത്. എന്നാല്‍ സ്വിറ്റ്സര്‍ലന്‍റ് ഫ്രാന്‍സിനെ സമനിലയില്‍ തളച്ചു.

പ്രീ ക്വാര്‍ട്ടറില്‍ അയര്‍ലന്‍റായിരുന്നു ഫ്രാന്‍സിന്റെ എതിര്‍പക്ഷത്ത്. രണ്ടാം മിനിറ്റില്‍ റോബി ബ്രാഡി അയര്‍ലന്‍റിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ തിരിച്ചടിക്കാന്‍ ഫ്രാന്‍സിനായില്ല. എന്നാല്‍ അന്‍റോണിയോ ഗ്രീസ്മാനെ രക്ഷകന്റെ റോളിലെത്തി. 58 മിനിറ്റിലും 61 ാം മിനിറ്റിലുമായി ഗ്രീസ്മാന്റെ ഇരട്ടഗോളെത്തി.

ഐസ്‍‌ലാന്‍ഡിനെ മികച്ച സ്ക്കോറില്‍ തകര്‍ക്കലാണ് ഫ്രാന്‍സിന്റെ ലക്ഷ്യം. മുന്നേറ്റത്തില്‍ ഗ്രീസ്മാനും ഒളിവര്‍ ജെറൌഡും മികച്ച ഫോമിലാണ്. മധ്യനിരയില്‍ ദിമിത്രി പായറ്റ് ആതിഥേയര്‍രെ തുണയ്ക്കും. പോള്‍ പോഗ്ബെയുടെ മോശം ഫോം ടീമിന് തിരിച്ചടിയാണ്. ഈ യൂറോ കപ്പിലെ അല്‍ഭുത ടീമാണ് ഐസ്‌ലാന്‍ഡ്. കരുത്തരായ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചാണ് ഐസ്‌ലാന്‍ഡ് തുടങ്ങിയത്. പിന്നീട് ഹംഗറിയേയും സമനിലയില്‍ കുരുക്കി. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഐസ്‌ലാന്‍ഡ് നേരിട്ടത് ഓസ്ട്രിയയെ. ജയം ഒന്നിനെതിരെ രണ്ട് ഗോളിന്.

ഇംഗ്ലണ്ടായിരുന്നു പ്രീ ക്വാര്‍ട്ടറില്‍ ഐസ്‌ലാന്‍ഡിന്‍റെ എതിരാളികള്‍. കളിക്കമ്പക്കാര്‍ ഇംഗ്ലണ്ട് ജയിക്കുമെന്ന് പ്രവചിച്ചു. റാഗ്നാര്‍ സിഗുര്‍ദ്സ്സണും കോള്‍ബീന്‍ സിക്തോര്‍സണും നേടിയ ഗോളുകള്‍ ഐസ്‌ലാന്‍ഡിനെ ക്വാര്‍ട്ടറിലെത്തിച്ചു. മികച്ച പ്രതിരോധനിരയാണ് ഐസ്‌ലാന്‍ഡിനായി അണിനിരക്കുക. നിലവിലെ കളി പരിശോധിച്ചാല്‍ ഐസ്‌ലാന്‍ഡിനെ ആര്‍ക്കും എഴുതിതളളാനാവില്ല.

TAGS :

Next Story