റിയോ ഒളിമ്പിക്സ്: ഇന്ത്യക്ക് ഇന്ന് 10 ഇനങ്ങളില്‍ പോരാട്ടം
റിയോ ഒളിമ്പിക്സ്: ഇന്ത്യക്ക് ഇന്ന് 10 ഇനങ്ങളില്‍ പോരാട്ടം
ബാഡ്മിന്റണില്‍ ലോക അഞ്ചാം നമ്പര്‍ താരം സൈന നെഹ്‍വാള്‍ ബ്രസീലിനെ നേരിടും. അമ്പെയ്ത്തില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബൊംബെയ്‌ല ദേവിയും ഇന്നിറങ്ങും.
റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്കിന്ന് 10 മത്സരങ്ങള്‍. ബാഡ്മിന്റണിലാണ് മത്സരങ്ങളിലധികവും. ബാഡ്മിന്റണില്‍ ലോക അഞ്ചാം നമ്പര്‍ താരം സൈന നെഹ്‍വാള്‍ ബ്രസീലിനെ നേരിടും. അമ്പെയ്ത്തില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബൊംബെയ്‌ല ദേവിയും ഇന്നിറങ്ങും.
ഗോള്‍ഫിലാണ് ഇന്ത്യക്ക് ആദ്യമത്സരം. ഇന്ത്യന്‍ താരങ്ങളായ അനിര്‍ബെന്‍ ലഹിരിയും ശിവ് ചൌരസ്യയും ആദ്യ റൌണ്ട് മത്സരത്തിനിറങ്ങും. ലോകറാങ്കിങ്ങിലെ ആദ്യ 4 സ്ഥാനക്കാരുള്‍പ്പെടെ എട്ട് താരങ്ങളാണ് സിക്ക വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയത്. നിലവിലെ റാങ്കിങ്ങില്‍ 69ാം സ്ഥാനത്താണ് ലഹിരി. ശിവ് ചൌരസ്യയാകട്ടെ റാങ്കിങ്ങില്‍ ഇടം നേടാനായിട്ടില്ല. അമേരിക്കയുടെ കുത്തകയിനമായ ഗോള്‍ഫില്‍ നിന്ന് മെഡലൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഫൈനലില്‍ കടന്ന് മികച്ച പ്രകടനം പുറത്തെടുക്കാനാകും ഇന്ത്യയുടെ ശ്രമം വൈകീട്ട് 4 മണിക്കാണ് മത്സരം.
ബാഡ്മിന്റണ്‍ സിംഗിള്‍സിലും ഡബിള്‍സിലുമായി ഏഴ് പേര്‍ കോര്‍ട്ടിലെത്തും. വനിതാ സിംഗിള്‍സില്‍ സൈന നെഹ്‍വാളും പിവി സിന്ധുവും പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്തും ഗ്രൂപ്പ് ഘട്ടമത്സരത്തിനിറങ്ങും. വനിതാ ഡബിള്‍സില്‍ അശ്വനി പൊന്നപ്പ- ജ്വാല ഗുട്ട സഖ്യം ജപ്പാനെ നേരിടും. പുരുഷ ഡബിള്‍സില്‍ ബഎസ് റെഡ്ഡി- എം അട്രിയും ഇന്നിറങ്ങും. വൈകീട്ട് 6.30ക്ക് നടക്കുന്ന പുരുഷഹോക്കിയില്‍ ഇന്ത്യക്ക് നെതര്‍ലാന്‍ഡ്സ് ആണ് എതിരാളികള്‍. വനിതാ ഹോക്കിയില്‍ ആശ്വാസജയം തേടി ഇന്ത്യ അമേരിക്കയെ നേരിടും. ബോക്സിങ്ങ് 56 കിലോഗ്രാം വിഭാഗത്തില്‍ ശിവ ഥാപ്പക്കും ഇന്ന് മത്സരമുണ്ട്. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കണമെങ്കില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ലണ്ടന്‍ ഒളിമ്പിക് ജേതാവ് റൊബെയ്സി റാമിറേസ് കരാസാനയാണ് ശിവ ഥാപ്പയുടെ എതിരാളി. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം.
Adjust Story Font
16