Quantcast

സ്‍കൂളിങിന് ജന്മനാട്ടില്‍ രാജകീയ വരവേല്‍പ്

MediaOne Logo

Alwyn K Jose

  • Published:

    25 May 2017 10:52 AM GMT

സ്‍കൂളിങിന് ജന്മനാട്ടില്‍ രാജകീയ വരവേല്‍പ്
X

സ്‍കൂളിങിന് ജന്മനാട്ടില്‍ രാജകീയ വരവേല്‍പ്

ജോസഫ് സ്കൂളിങാണ് ഇപ്പോള്‍ സിംഗപൂരില്‍ താരം. ഇതിഹാസ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പിസിനെ അട്ടിമറിച്ച് ഒളിമ്പിക് സ്വര്‍ണം നേടി നാട്ടില്‍ തിരിച്ചെത്തിയ സ്കൂളിങിന് ലഭിച്ചത് രാജകീയ സ്വീകരണം.

ജോസഫ് സ്കൂളിങാണ് ഇപ്പോള്‍ സിംഗപൂരില്‍ താരം. ഇതിഹാസ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പിസിനെ അട്ടിമറിച്ച് ഒളിമ്പിക് സ്വര്‍ണം നേടി നാട്ടില്‍ തിരിച്ചെത്തിയ സ്കൂളിങിന് ലഭിച്ചത് രാജകീയ സ്വീകരണം. രാജ്യത്തിന്റെ ഒളിമ്പിക് മെഡല്‍ ജേതാവിനെ സിംഗപൂര്‍ പാര്‍ലമെന്റും ആദരിച്ചു.

ജോസഫ് സ്കൂളിങ് ഇപ്പോള്‍ സിംഗപ്പൂരുകാരുടെ ഹീറോയാണ്. സ്വര്‍ണമത്സ്യം സാക്ഷാല്‍ മൈക്കിള്‍ ഫെല്‍പ്സിനെ അട്ടിമറിച്ച പയ്യന് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുതല്‍ അനുമോദനങ്ങളും സ്വീകരണങ്ങളുമാണ്. ചാംഗി എയര്‍പോര്‍ട്ടിലെത്തിയ താരത്തിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ക്കും നൂറു കണക്കിന് ആരാധകരും എത്തിയിരുന്നു. എവിടെയെത്തിയാലും ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫി എടുക്കാനും ആരാധകരുടെ തിക്കും തിരക്കും. സിംഗപൂര്‍ പാര്‍ലമെന്റ് ഔദ്യോഗികമായി തന്നെ തങ്ങളുടെ ആദ്യ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെ ആദരിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് സ്കൂളിങിന് ആദരമര്‍പ്പിച്ചത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു സ്കൂളിങ് ചടങ്ങിനെത്തിയത്. ഇനിയുള്ള നാല് ദിവസങ്ങളില്‍ താരത്തിന് വിശ്രമമുണ്ടാകില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കണം. ശേഷം സ്കൂളിങ് അമേരിക്കയിലേക്ക് മടങ്ങും. ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലാണ് സിംഗപൂരുകാരുടെ ഈ ഹീറോ പഠിക്കുന്നത്.

റിയോയില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലായിരുന്നു സ്കൂളിങ് ഫെല്‍പ്സിനെ മറികടന്ന് സ്വര്‍ണം നേടിയത്. 2008 ബീജിങ് ഒളിമ്പിക്സില്‍ ഫെല്‍പ്സ് സ്വര്‍ണം നേടുമ്പോള്‍ 13 വയസായിരുന്നു സ്കൂളിങിന്. ഒടുവില്‍ തനിക്ക് എക്കാലവും പ്രചോദനമായ ഫെല്‍പ്സിനെ തന്നെ ഈ സിംഗപൂരുകാരന്‍ മറികടന്നു. രാജ്യത്തിന്റെ കായിക ചരിത്രത്തിലെ നാഴികകല്ലായാണ് സിംഗപൂരുകാര്‍ സ്കൂളിങിന്റെ നേട്ടത്തെ കാണുന്നത്.

TAGS :

Next Story