Quantcast

ചൈനയുടെ തൂവല്‍കോട്ട പൊളിച്ച മാരിന്‍

MediaOne Logo

Alwyn

  • Published:

    25 May 2017 12:20 PM GMT

ചൈനയുടെ തൂവല്‍കോട്ട പൊളിച്ച മാരിന്‍
X

ചൈനയുടെ തൂവല്‍കോട്ട പൊളിച്ച മാരിന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം സ്പാനിഷുകാരിയായ കരോലിന മാരിന്‍ ഒളിമ്പിക് സ്വര്‍ണ്ണമണിയുമ്പോള്‍ അത് ചരിത്രമാകുകയാണ്.

ഒരു കാലത്ത് ചൈന കുത്തകയാക്കി വെച്ചിരുന്ന കായിക ഇനമായിരുന്നു ബാഡ്മിന്റണ്‍‍. വര്‍ഷങ്ങള്‍ക്ക് ശേഷം സ്പാനിഷുകാരിയായ കരോലിന മാരിന്‍ ഒളിമ്പിക് സ്വര്‍ണ്ണമണിയുമ്പോള്‍ അത് ചരിത്രമാകുകയാണ്. 1996ന് ശേഷം ഇതാദ്യമായാണ് ചൈനക്കാരിയല്ലാത്ത ഒരാള്‍ ഒളിമ്പിക്സ് വനിതാ ബാഡ്മിന്റണില്‍ സ്വര്‍ണ്ണം നേടുന്നത്.

1992ലാണ് ബാഡ്മിന്റണ്‍ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയത്. അന്ന് മുതല്‍ ഇന്ന് വരെ ബാഡ്മിന്റണില്‍ നേട്ടം കൊയ്തവരില്‍ ഭൂരിഭാഗവും ചൈനീസ് താരങ്ങളായിരുന്നു. അത് പുരുഷന്മാരുടേതായാലും വനിതകളുടേതായാലും. എന്നാല്‍ വര്‍ഷങ്ങളായുള്ള ചൈനീസ് വനിതാ താരങ്ങളുടെ ആധിപത്യം അവസാനിപ്പിച്ചാണ് കരേലിന മാരിന്‍ എന്ന സ്പെയിന്‍കാരി റിയോയിലെ പോഡിയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ യൂറോപ്യന്‍ താരമെന്ന പ്രത്യേകതയും മാരിനുണ്ട്.

2009ല്‍ പതിനാറാം വയസില്‍ ഐറിഷ് ഇന്റര്‍നാഷണലില്‍ കിരീടം നേടിയതോടെയാണ് ബാഡ്മിന്റണ്‍ ലോകം മാരിനെ ശ്രദ്ധിച്ചു തുടങ്ങിയത്. 2013ലായിരുന്നു സീനിയര്‍ ബാഡ്മിന്റണില്‍ അരങ്ങേറ്റം. അന്ന് ഫൈനലിലെത്തി മാരിന്‍ തന്റെ വരവറിയിച്ചു. 2014ല്‍ യൂറോപ്യന്‍ സീനിയര്‍ കിരീടവും ലോക ചാമ്പ്യന്‍ഷിപ്പും ജയിച്ച് മാരിന്‍ എതിരാളികള്‍ ഭയക്കുന്ന താരമായി വളര്‍ന്നു. അന്നെല്ലാം എതിരാളികള്‍ ചൈനീസ് താരങ്ങളായിരുന്നു. 2015ലെ ലോക ചാമ്പ്യന്‍ഷിപ്പിലും കിരീടം നിലനിര്‍ത്തിയതോടെ മാരിന്‍ ബാഡ്മിന്റണ്‍ ലോകത്തിന്റെ നെറുകയിലെത്തി. ഇപ്പോള്‍ ഒളിമ്പിക് സ്വര്‍ണ്ണവും. ലണ്ടന്‍ ഒളിമ്പിക്സ് ബാഡ്‌മിന്റണില്‍ മെഡലുകള്‍ തൂത്തുവാരിയത് ചൈനയായിരുന്നു. എന്നാല്‍ റിയോയില്‍ വനിതാ ബാഡ്മിന്റണില്‍ ഒരു മെഡല്‍ പോലും നേടാന്‍ ചൈനക്കായില്ല.

TAGS :

Next Story