Quantcast

ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ മാര്‍ബേസില്‍

MediaOne Logo

Sithara

  • Published:

    29 May 2017 4:56 PM GMT

ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ മാര്‍ബേസില്‍
X

ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ മാര്‍ബേസില്‍

ഓരോ താരത്തേയും വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിലൂടെ ആറ്റിക്കുറുക്കിയെടുത്താണ് മാര്‍ബേസില്‍ മെഡല്‍ പട്ടിക വലുതാക്കുന്നത്.

സംസ്ഥാന സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കോതമംഗലം മാര്‍ബേസില്‍ എത്തുന്നത് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താനാണ്. അതിനായി ഒരു പിടി മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളും അവര്‍ക്കൊപ്പമുണ്ട്.

ഓരോ താരത്തേയും വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിലൂടെ ആറ്റിക്കുറുക്കിയെടുത്താണ് മാര്‍ബേസില്‍ മെഡല്‍ പട്ടിക വലുതാക്കുന്നത്. ഒരു പിടി പ്രതീക്ഷയുള്ള താരങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലുമായി മിന്നിത്തിളങ്ങും. ദീര്‍ഘദൂര മത്സരങ്ങളില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മികവ് തെളിയിച്ച അനുമോള്‍ തമ്പി. ജീവിത കഷ്ടപ്പാടിന്‍റെ നടുവിലും വിജയം മാത്രമാണ് അനുമോള്‍ക്ക് ലക്ഷ്യം.

കഴിഞ്ഞ തവണ 5000 മീറ്ററില്‍ 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്ന ബിബിന്‍ ജോര്‍ജ്. ഇത്തവണയും ട്രാക്കില്‍ ബിബിന്‍ പൊന്‍ പ്രതീക്ഷ തന്നെയാണ്. തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ മീറ്റില്‍800 മീറ്ററില്‍ വെങ്കല മെഡല്‍ നേടിയ ആത്മവിശ്വാസത്തിലാണ് അഭിഷേക് മാത്യു ട്രാക്കിലിറങ്ങുക.

കഴിഞ്ഞ തവണ പോള്‍ വോള്‍ട്ടില്‍ മീറ്റ് റെക്കോര്‍ഡിനൊപ്പമെത്തിയ ദിവ്യ മോഹന്‍. ഇത്തവണ റെക്കോര്‍ഡ് സ്വര്‍ണം നേടുമോ എന്നതിലാണ് കാത്തിരിപ്പ്. ലോങ്ജമ്പ് പിറ്റില്‍ എം കെ ശ്രീനാഥ് എന്ന പേര് പുതിയതല്ല. ഇത്തവണ ശ്രീനാഥ് സസ്പെന്‍സ് ഇട്ടാണ് പിറ്റിലുണ്ടാവുക. ലോങ്ജമ്പില്‍ മാത്രമല്ല ശ്രീനാഥിന്‍റെ മെഡല്‍ പ്രതീക്ഷ എന്ന് ചുരുക്കം. ഇങ്ങനെ ഒരുപിടി സ്വര്‍ണ മെഡലുകള്‍ അതും റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്ന് ഉറച്ച് കൊണ്ടാണ് മാര്‍ബേസില്‍ ഇത്തവണ മേളയിലിറങ്ങുക.

TAGS :

Next Story