ഒരു റണ്ണിന് രാഹുലിന് ഡബിള്‍ സെഞ്ച്വറി നഷ്ടം; ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്
ഒരു റണ്ണിന് രാഹുലിന് ഡബിള്‍ സെഞ്ച്വറി നഷ്ടം; ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്
മോയിന്‍ അലിയുടെ ഓവറില്‍ സ്റ്റംപിനു പുറത്തുകൂടി പോയ പന്തിന് ബാറ്റുവച്ച് ജോസ് ബട്‌ലര്‍ക്കു പിടിനല്‍കിയാണ് രാഹുല്‍ മടങ്ങിയത്.
ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഇംഗ്ലണ്ടിന്റെ 477 റണ്‍സ് എന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സെടുത്തിട്ടുണ്ട്.
ഒരു റണ്‍സിന് ഡബിള്‍ സെഞ്ച്വറി നഷ്ടപ്പെട്ട കെഎല്‍ രാഹുലാണ് ഇന്ത്യക്കായി മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 311 പന്തില്‍ 16 ഫോറും മൂന്ന് സിക്‌സും അടങ്ങിയതാണ് രാഹുല്‍ 199 റണ്‍സെടുത്തത്. കരിയറിലെ നാലാം സെഞ്ച്വറിയാണ് രാഹുലിന്റേത്.
മോയിന്‍ അലിയുടെ ഓവറില്‍ സ്റ്റംപിനു പുറത്തുകൂടി പോയ പന്തിന് ബാറ്റുവച്ച് ജോസ് ബട്‌ലര്‍ക്കു പിടിനല്‍കിയാണ് രാഹുല്‍ മടങ്ങിയത്. വ്യക്തിഗത സ്‌കോര്‍ 187ല്‍ നില്‍ക്കെ മോയിന്‍ അലിയെ സിക്‌സറിനു തൂക്കിയ രാഹുല്‍ ബൗണ്ടറിയിലൂടെ 199ല്‍ എത്തിയെങ്കിലും അടുത്ത പന്തില്‍ അമിതാവേശം വിനയാകുകയായിരുന്നു. 311 പന്തില്‍ 16 ബൗണ്ടറികളുടെയും മൂന്നു സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്.
158 റണ്‍സായിരുന്നു രാഹുലിന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. അദ്ദേഹത്തിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഞായറാഴ്ച ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പിറന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിക്ക് ഒരു റണ്‍ അകലെ പുറത്താകുന്ന ഒമ്പതാമത്തെ ബാറ്റ്‌സ്മാനാണ് രാഹുല്‍. സ്റ്റീവ്വോ, സനത് ജയസൂര്യ, മുഹമ്മദ് അസറുദീന്‍, യൂനിസ് ഖാന്‍ എന്നിവരൊക്കെ നേരത്തെ തന്നെ പട്ടികയില്‍ ഇടംപിടിച്ച താരങ്ങളാണ്. രാഹുലിനെ കൂടാതെ പാര്‍ത്ഥീവ് പട്ടേലും കരുണ്‍ നായരും അര്‍ധസെഞ്ച്വറി നേടി. പാര്‍ത്ഥീവ് 71 റണ്‍സെടുത്തു. കരുണ്‍ 70 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട്. അതെസമയം പൂജാര 16ഉം നായകന്‍ വിരാട് കോഹ്ലി 15ഉം റണ്‍സെടുത്തു പുറത്തായി. ഇംഗ്ലണ്ടിനായി ബ്രോഡ്, മൊയീന്‍ അലി, ബെന്‍ സ്‌റ്റോക്ക്, ആദില്‍ റഷീദ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
Adjust Story Font
16