Quantcast

ബഫണ്‍, ഇറ്റാലിയന്‍ വന്‍മതില്‍

MediaOne Logo

Alwyn K Jose

  • Published:

    31 May 2017 12:04 PM GMT

ബഫണ്‍, ഇറ്റാലിയന്‍ വന്‍മതില്‍
X

ബഫണ്‍, ഇറ്റാലിയന്‍ വന്‍മതില്‍

ലോകഫുട്ബോള്‍ ഭൂപടത്തില്‍ പ്രസിദ്ധമണ് ഇറ്റലിയുടെ പ്രതിരോധം. ഈ പ്രതിരോധത്തിന്റെ കാവല്‍ പോരാളിയാണ് ജിയാന്‍ ലൂജി ബഫണ്‍ എന്ന ഗോള്‍ കീപ്പര്‍.

ലോകഫുട്ബോള്‍ ഭൂപടത്തില്‍ പ്രസിദ്ധമണ് ഇറ്റലിയുടെ പ്രതിരോധം. ഈ പ്രതിരോധത്തിന്റെ കാവല്‍ പോരാളിയാണ് ജിയാന്‍ ലൂജി ബഫണ്‍ എന്ന ഗോള്‍ കീപ്പര്‍. യൂറോ കപ്പില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ബഫണ്‍ ലക്ഷ്യമിടുന്നില്ല.

ഇറ്റാലിയ‍ന്‍ ആരാധകര്‍ കണ്ട എക്കാലത്തേയും മികച്ച ഗോള്‍ കീപ്പറാണ് ജിയാന്‍ ലൂജി ബഫണ്‍. 1997 ലാണ് ബഫണ്‍ ദേശീയ ടീമിലെത്തിയത്. 1993 മുതല്‍ ഇറ്റലിയുടെ വിവിധ യൂത്ത് ടീമുകളിലും ഈ ആറടി മൂന്നിഞ്ചുകാരന്‍ കളിച്ചിട്ടുണ്ട്. 19 വര്‍ഷമായി ഇറ്റലിയുടെ കാവല്‍ക്കോട്ട കാക്കുന്നതില്‍ അഗ്രഗണ്യന്‍. ഇതിനകം 159 മല്‍സരങ്ങളില്‍ കളിച്ചു. അസാമന്യ മെയ് വഴക്കം ആവശ്യമുളള ഗോ‍ള്‍ കീപ്പിങ് എന്ന ഉത്തരവാദിത്വത്തിന് പ്രായം ഒരു തടസമല്ലെന്നും ബഫണ തെളിയിച്ചു. ഫ്രാന്‍സില്‍ യൂറോ കപ്പ് നേടി വിരമിക്കല്‍ അവിസ്മരണീയമാക്കലാണ് ബഫണിന്റെ അജണ്ട.

2006 ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്റെ സിദാന്റെ തകര്‍പ്പന്‍ ഹെഡര്‍ സേവ് ചെയ്‌ത ബഫന്റെ പ്രകടനം ഒരിക്കലും മറക്കാനാവാത്തതാണ്. ക്വാര്‍ട്ടറില്‍ ജര്‍മനിയാണ് ഇറ്റലിയുടെ എതിരാളികള്‍. ലോകോത്തര താരങ്ങളുടെ പകിട്ടുമായെത്തുന്ന ജര്‍മനിക്ക് ബഫണിനെ മറികടക്കാന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.

TAGS :

Next Story