Quantcast

മുന്‍ഗാമികളെ പിന്നിലാക്കിയ പിന്‍ഗാമി

MediaOne Logo

Alwyn K Jose

  • Published:

    1 Jun 2017 5:36 PM GMT

മുന്‍ഗാമികളെ പിന്നിലാക്കിയ പിന്‍ഗാമി
X

മുന്‍ഗാമികളെ പിന്നിലാക്കിയ പിന്‍ഗാമി

കര്‍ണം മല്ലേശ്വരിക്കും മേരി കോമിനും സൈന നെഹ്‌വാളിനും സാക്ഷി മലികിനുമൊപ്പം സ്വന്തം പേരുകൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ് സിന്ധു.

ഒളിമ്പിക്സ് മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാതാരമാണ് പിവി സിന്ധു. കര്‍ണം മല്ലേശ്വരിക്കും മേരി കോമിനും സൈന നെഹ്‌വാളിനും സാക്ഷി മലികിനുമൊപ്പം സ്വന്തം പേരുകൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ് സിന്ധു. മറ്റു താരങ്ങളെല്ലാം വെങ്കലമാണ് നേടിയതെങ്കില്‍ വെള്ളിനേട്ടത്തോടെയാണ് സിന്ധു ചരിത്രത്തിലേക്ക് ചുവടുവെച്ചത്.

സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച 25 മെഡലുകളില്‍ അഞ്ചെണ്ണം പെണ്‍കരുത്തിലൂടെ നേടിയെടുത്തതാണ്. 2000 സിഡ്നി ഒളിമ്പിക്സിലാണ് ആദ്യമായി ഒരിന്ത്യന്‍ വിക്‌ടറി സ്റ്റാന്‍ഡില്‍ കയറുന്നത്. ഭാരോദ്വഹനത്തില്‍ നേടിയ വെങ്കലത്തോടെ മല്ലേശ്വരി കുറിച്ചത് ചരിത്രം. ഭാരോദ്വഹനത്തിലെ ഇന്ത്യയുടെ ഏക മെഡല്‍ കൂടിയായി ആ വെങ്കലം.

പിന്നീട് ഒരു പെണ്‍തോരാദയത്തിനായി 2012 വരെ കാത്തിരിക്കേണ്ടി വന്നു. ലണ്ടനില്‍ മേരി കോമും സൈന നെഹ്‍വാളും അഭിമാനമായി. ഹൈദരാബാദില്‍ നിന്നെത്തിയ സൈനയാണ് മെഡല്‍ത്തിളക്കമുള്ള രണ്ടാം വനിതാതാരം. 2008 ബീജിങ് ഒളിമ്പിക്സ് ക്വാര്‍ട്ടറില്‍ പുറത്തായ സൈന പകരം വീട്ടി. വെങ്കലമെഡലിനായുള്ള പോരാട്ടത്തില്‍നിന്ന് പരിക്കേറ്റ് ചൈനീസ് താരം സിന്‍ വാങ് പിന്മാറിയതോടെ സൈനക്ക് മെഡല്‍.

ബോക്സിങ് 51 കിലോഗ്രാം ഫ്ലൈ വെയ്റ്റ് വിഭാഗത്തില്‍ മേരി കോം ഇടിച്ചുനേടിയത് വെങ്കലം. വനിതകളുടെ ബോക്സിങ് ഒളിമ്പിക്സില്‍ മത്സരയിനമായി ഉള്‍പ്പെടുത്തിയ 2012ല്‍ തന്നെയായിരുന്നു മേരി കോമിന്റെ നേട്ടം. പിന്നീടങ്ങോട് ഇടിക്കൂട്ടിലെ ശക്തമായ പെണ്‍സാന്നിധ്യമായി മാറി ഈ മണിപ്പൂരുകാരി. റിയോയില്‍ രാജ്യം കണ്ടത് അപ്രതീക്ഷിത താരോദയങ്ങളെയാണ്. മെഡല്‍ ചര്‍ച്ചയിലെങ്ങുമില്ലാതിരുന്ന സാക്ഷി മലികും പിവി സിന്ധുവും വിക്ടറി സ്റ്റാന്‍ഡിലെത്തിയത് സ്വര്‍ണത്തിളക്കത്തോടെ തന്നെയാണ്. പുരുഷന്മാര്‍ക്ക് മാത്രം സാധ്യമായതെന്ന് പറഞ്ഞിരുന്ന ഗുസ്തി ഗോദയിലിറങ്ങിയ സാക്ഷി റിയോയിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി. വെല്ലുവിളികളെയും വിവേചനങ്ങളെയും മറികടന്നാണ് സാക്ഷിയുടെ ചരിത്രനേട്ടം.

അഞ്ചാം പെണ്‍‌നേട്ടത്തിന് മാറ്റല്‍പം കൂടി. നാല് വെങ്കലമെഡലുകള്‍ക്ക് ശേഷം റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ അപ്രതീക്ഷിതമുന്നേറ്റം. കലാശപ്പോരാട്ടത്തില്‍ കളി ലോക ഒന്നാം റാങ്ക് കരോലിന മരിനോട്, പൊരുതി നേടിയത് പൊന്നോളം പോന്നൊരു വെള്ളി. ഒളിമ്പിക് ബാഡ്മിന്റണില്‍ ഫൈനലിലെത്തുന്ന ആദ്യതാരവും വെള്ളി നേടുന്ന ആദ്യ വനിതാതാരവുമായി സിന്ധു. നാല് വര്‍‌ഷങ്ങള്‍ക്കപ്പുറത്തേക്ക് കാതോര്‍ക്കാം, ടോക്യോയിലെ പെണ്‍നേട്ടങ്ങള്‍ക്കായി കാത്തിരിക്കാം.

TAGS :

Next Story