Quantcast

റെക്കോഡിലേക്ക് കണ്ണുനട്ട് മേഘ

MediaOne Logo

Subin

  • Published:

    1 Jun 2017 3:16 PM GMT

മൂന്ന് ദേശീയ സ്‌കൂള്‍ മീറ്റുകളിലും മെഡല്‍ നേടിയ മേഘ ലോക സ്‌കൂള്‍ മീറ്റില്‍ ത്രോ ഇനത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ആദ്യ മലയാളിയാണ്.

ഷോട്പുട്ടില്‍ തുടര്‍ച്ചയായ നാലാം സ്‌കൂള്‍ മീറ്റിലും സ്വര്‍ണം ഉറപ്പിച്ചാണ് തിരുവനന്തപുരംകാരിയായ മേഘ മറിയം മാത്യു വരുന്നത്. ഇത്തവണ ഒരു പടി കൂടി കടന്ന് റെക്കോഡ് തിരുത്തിക്കുറിക്കാമെന്ന ആത്മവിശ്വാസവും മേഘക്കുണ്ട്.

സബ് ജൂനിയര്‍ തലം തൊട്ട് മത്സരിക്കാനിറങ്ങിയപ്പോഴെല്ലാം സ്വര്‍ണത്തിലേക്കായിരുന്നു മേഘയുടെ ഏറ്. കഴിഞ്ഞ രണ്ട് മീറ്റുകളില്‍ ഇരട്ട സ്വര്‍ണം. ഷോട്പുട്ടിലും ഡിസ്‌കസിലും. ഇത്തവണ സംസ്ഥാന റെക്കോഡ് തിരുത്തണം. പറ്റുമെങ്കില്‍ ദേശീയ റെക്കോഡ് മറികടക്കണം. റവന്യൂ മീറ്റില്‍ സംസ്ഥാന റെക്കോഡായ 11.57 ഉം കടന്ന് 12.01 മീറ്ററാണ് മേഘയുടെ ദൂരം.

മൂന്ന് ദേശീയ സ്‌കൂള്‍ മീറ്റുകളിലും മെഡല്‍ നേടിയ മേഘ ലോക സ്‌കൂള്‍ മീറ്റില്‍ ത്രോ ഇനത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ആദ്യ മലയാളിയാണ്. ബോക്‌സിങ്ങിലും കേമിയാണ് മേഘ. സ്‌കൂള്‍ മീറ്റുകള്‍ കഴിഞ്ഞാല്‍ ശരീരഭാരം കുറച്ച് റിങ്ങിലിറങ്ങും. പിന്നെ ഏറിനോളം കരുത്തുള്ള ഇടിയാണ്.

Next Story