ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഇന്ന്
ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഇന്ന്
താരങ്ങളുടെ പരിക്കും മധ്യനിരയുടെ ഒത്തിണക്കമില്ലായ്മയുമാണ് ബ്ലാസ്റ്റേഴ്സിനെ വലക്കുന്നത്. പക്ഷെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അത്‍ലറ്റിക്കോയെ തോല്‍പ്പിക്കാനാവുമെന്നാണ് പ്രതീക്ഷ
ഐഎസ്എല്‍ മൂന്നാം സീസണിലെ ആദ്യ ഹോം മത്സരത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. വൈകുന്നേരം 7 മണിക്കാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായുള്ള മത്സരം. ആദ്യമത്സരത്തിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട ബ്ലാസ്‌റ്റേഴ്‌സ് മാറ്റങ്ങളുമായാവും ഇറങ്ങുക.
ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോടേറ്റ പരാജയത്തിന്റെ നാണക്കേട് മാറ്റാന്‍ കേരളത്തിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയിച്ചേ മതിയാകൂ. ഹോം ഗ്രൗണ്ടിലെ മികച്ച റെക്കോര്‍ഡിലും സ്‌റ്റേഡിയത്തെ മഞ്ഞക്കടലാക്കുന്ന ആരാധകരിലും പ്രതീക്ഷയര്‍പ്പിച്ചാണ് ടീം ഇന്നിറങ്ങുക. മധ്യനിരയും മുന്നേറ്റനിരയും ലക്ഷ്യം കാണാതെ അലയുന്നത് ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടുന്നുണ്ട്. അതേസമയം മാര്‍ക്യൂ താരമായ നായകന്‍ ആരോണ്‍ ഹ്യൂംസ് നയിക്കുന്ന പ്രതിരോധത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷവെയ്ക്കുന്നത്.
ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനാണ് മുന്‍ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ലക്ഷ്യം വെക്കുന്നത്. ഇയാന്‍ ഹ്യൂമും പോസ്റ്റിഗയും നയിക്കുന്ന മുന്നേറ്റനിരയുടെ കരുത്തില്‍ തന്നെയാണ് അത്‌ലറ്റിക്കോ പ്രതീക്ഷവെയ്ക്കുന്നത്. ഒപ്പം തന്ത്രങ്ങള്‍ മെനഞ്ഞ് മധ്യനിരയും കോട്ടകെട്ടി പ്രതിരോധവും ഒപ്പം നില്‍ക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കാമെന്ന് കൊല്‍ക്കത്ത കണക്കുകൂട്ടുന്നു.
ബ്ലാസ്‌റ്റേഴ്‌സ് ഉടമയായ സച്ചിനും ചിരഞ്ജീവിയുമെല്ലാം മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷ. വൈകുന്നേരം 7 മണിക്കാണ് മത്സരം.
Adjust Story Font
16