നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി ഗോവ

നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി ഗോവ

MediaOne Logo

Alwyn

  • Published:

    5 Jun 2017 6:41 AM

നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി ഗോവ
X

നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി ഗോവ

നാടകീയം... ഇങ്ങനെ വിശേഷിപ്പിക്കാം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ഗോവന്‍ ജയത്തെ.

നാടകീയം... ഇങ്ങനെ വിശേഷിപ്പിക്കാം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ഗോവന്‍ ജയത്തെ. സമനില ഉറപ്പിച്ച മത്സരത്തില്‍ അവസാന നിമിഷം ദൈവ ദൂതനെ പോലെയെത്തി ഗോവക്ക് ജയം സമ്മാനിച്ചത് ഗോവന്‍ മണ്ണില്‍ പന്ത് തട്ടി കളിച്ച് തുടങ്ങിയ റോമിയോ ഫെര്‍ണാണ്ടസ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. രണ്ടാം പകുതി ഒരാൾ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായി ചുരുങ്ങിയ ഗോവ 90 ാം മിനിറ്റിലെ ഗോളിലാണ് ജയം സ്വന്തമാക്കിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്കൊടുവില്‍ 50 ാം മിനിറ്റില്‍ സത്യസെൻ സിങിന്റെ ബൂട്ടിൽനിന്നായിരുന്നു നോർത്ത് ഈസ്റ്റിന്റെ ഗോൾ. 12 മിനിറ്റിന്റെ ഇടവേളയില്‍ റോബിന്‍ സിങിലൂടെ ഗോവ സമനില പിടിച്ചു. മൈതാന മധ്യത്തില്‍ നിന്നും ലഭിച്ച നീളന്‍ ക്രോസ്, നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ നിരയെ കബളിപ്പിച്ച് ബോക്സിലേക്ക് എത്തിച്ചത് ഫെര്‍ണാണ്ടസ്. ബോക്സിനുള്ളില്‍ സര്‍വസജ്ജനായി നിന്ന റോബിനിലേക്ക് പന്ത് മറിച്ചു നല്‍കുമ്പോള്‍ വലയിലേക്ക് തട്ടിയിടുക എന്ന ദൌത്യം മാത്രമായിരുന്നു റോബിനുണ്ടായിരുന്നത്. 72 മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് സാഹിൽ ടവോര പുറത്തായതോടെ ഗോവ 10 പേരിലേക്ക് ചുരുങ്ങി. ഇതോടെ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഗോവ സമനില ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ 90 ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് വീണ്ടും ഗോവയുടെ രക്ഷകനായി. നോർത്ത് ഈസ്റ്റിന്റെ ബോക്സിലേക്ക് പ്രതിരോധനിരയെ നോക്കുകുത്തിയാക്കി ഓടിക്കയറിയ റോമിയോ ഫെർണാണ്ടസ് ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലാക്കി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണെങ്കിലും ഗോവക്ക് ആശ്വാസ ജയമാണിത്.

TAGS :

Next Story