Quantcast

ഒളിംപിക് ദീപശിഖ തെളിയിക്കാന്‍ പെലെക്ക് ക്ഷണം, സ്പോണ്‍സര്‍മാരോട് ആലോചിച്ച് പറയാമെന്ന് പ്രതികരണം

MediaOne Logo

Subin

  • Published:

    9 Jun 2017 2:21 PM GMT

ഒളിംപിക് ദീപശിഖ തെളിയിക്കാന്‍ പെലെക്ക് ക്ഷണം, സ്പോണ്‍സര്‍മാരോട് ആലോചിച്ച് പറയാമെന്ന് പ്രതികരണം
X

ഒളിംപിക് ദീപശിഖ തെളിയിക്കാന്‍ പെലെക്ക് ക്ഷണം, സ്പോണ്‍സര്‍മാരോട് ആലോചിച്ച് പറയാമെന്ന് പ്രതികരണം

ദീപശിഖ തെളിയിക്കാന്‍ തനിക്ക് സന്തോഷമേ ഉളളൂ എന്നും നിലവില്‍ ഒളിംപിക് ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ സ്പോണ്‍സര്‍മാര്‍ തീരുമാനിച്ച ഒരു ട്രിപ്പ് ഒഴിവാക്കേണ്ടിവരുമെന്നുമാണ് പെലെ നല്‍കിയ മറുപടി.

ഒളിംപിക് ദീപശിഖ തെളിയിക്കാന്‍ ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെയ്ക്ക് ക്ഷണം. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയാണ് പെലെയോട് ദീപശിഖ തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സ്പോണ്‍സര്‍മാരുടെ അനുവാദത്തോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്ന് പെലെ കമ്മിറ്റിയെ അറിയിച്ചു.

മാരക്കാന സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ദീപശിഖ തെളിയിക്കാന്‍ ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം പെലെയെ ആണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തെരഞ്ഞെടുത്തത്. എന്നാല്‍ യു എസ് കമ്പനിയുമായി കരാറുളളതിനാല്‍ ഇവരുടെ അനുവാദമില്ലാതെ പെലെക്ക് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകില്ല. ദീപശിഖ തെളിയിക്കാന്‍ തനിക്ക് സന്തോഷമേ ഉളളൂ എന്നും നിലവില്‍ ഒളിംപിക് ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ സ്പോണ്‍സര്‍മാര്‍ തീരുമാനിച്ച ഒരു ട്രിപ്പ് ഒഴിവാക്കേണ്ടിവരുമെന്നുമാണ് പെലെ നല്‍കിയ മറുപടി. തീരുമാനം നാളെ അറിയിക്കാനാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ആവശ്യപ്പെട്ടത്.

ദീപശിഖ റാലി ഇന്ന് റിയോ ഡി ജനീറോയിലെത്തും. യു എന്‍ ആസ്ഥാനമായ ജനീവയില്‍ നിന്ന് എത്തിച്ച ദീപശിഖ ബ്രസീലിലെ വിവിധ നഗരങ്ങളില്‍ പ്രദക്ഷിണം നടത്തിയാണ് റിയോയിലെത്തുന്നത്. ഇരുപതിനായിരം കിലോമീറ്റര്‍ ദൂരമാണ് ദീപശിഖ സഞ്ചരിച്ചത്. ഗ്വാനബാരയില്‍ വെച്ച് ദീപശിഖ റിയോ ഡി ജനീറോ മേയര്‍ എ‍ജ്യൂറോ പയസ്സിന് കൈമാറും. കായികമാമാങ്കത്തിന് തുടക്കം കുറിച്ച് ദീപശിഖ രണ്ട് ദിവസത്തിന് ശേഷം മാരക്കാന സ്റ്റേഡിയത്തില്‍ തെളിയും.

TAGS :

Next Story