സിന്ധുവിന്റെ ജയം മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് മാതാപിതാക്കള്‍
സിന്ധുവിന്റെ ജയം മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് മാതാപിതാക്കള്‍
സിന്ധുവിന്റെ ഫൈനല്‍ പ്രവേശത്തില്‍ അതിയായ സന്തോമുണ്ടെന്ന് സിന്ധുവിന്റെ കുടുംബം. ഈ ജയം കോച്ച് പുല്ലേല ഗോപീചന്ദിനും എല്ലാ ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും സിന്ധുവിന്റെ മാതാപിതാക്കള്‍ പറഞ്
സിന്ധുവിന്റെ ഫൈനല്‍ പ്രവേശത്തില്‍ അതിയായ സന്തോമുണ്ടെന്ന് സിന്ധുവിന്റെ കുടുംബം. ഈ ജയം കോച്ച് പുല്ലേല ഗോപീചന്ദിനും എല്ലാ ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും സിന്ധുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലിരുന്നാണ് സിന്ധുവിന്റെ മാതാപിതാക്കള്‍ ടിവി യിലൂടെ മത്സരം കണ്ടത്. ലോക ആറാം നമ്പര്‍ താരവുമായി മത്സരിക്കുന്നതിന്റെ എല്ലാ പിരിമുറുക്കവും അക്കാദമിയിലും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു മത്സരം കാണാന്‍. പോയിന്‍റുകള്‍ മാറി മറിയുമ്പോള്‍ മുഖങ്ങളില്‍ കണ്ടു ആവേശവും നിരാശയും.
ആദ്യ ഗെയിം സിന്ധു നേടിയപ്പോള്‍ ആശ്വാസം. ഉദ്വേഗംനിറഞ്ഞ രണ്ടാം ഗെയിം. പിന്നീടങ്ങോട്ട് ഏകപക്ഷീയമായ പ്രകടനം. അച്ഛന്‍റെയും അമ്മയുടെയും മുഖത്തെ പിരിമുറുക്കം അയഞ്ഞു. സിന്ധു ഇന്ത്യയുടെ അഭിമാനമായി മാറിയപ്പോള്‍ ഈ അച്ഛനും അമ്മയും വാനോളം ഉയര്‍ന്നു. പിന്നെയുളള നിമിഷങ്ങള്‍ ആഹ്ലാദത്തിന്റെത്. കോച്ച് പുല്ലേല ഗോപിചന്ദിനും മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമാണ് ഇരുവരും വിജയം സമര്‍പ്പിക്കുന്നത്. ഫൈനലില്‍ വിജയിച്ച് മകള്‍ സ്വര്‍ണ്ണവുമായി മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Adjust Story Font
16