Quantcast

ബന്റകിന് അതിവേഗ ഗോളിന്റെ റെക്കോഡ്

MediaOne Logo

Subin

  • Published:

    9 Jun 2017 8:36 AM GMT

ബന്റകിന് അതിവേഗ ഗോളിന്റെ റെക്കോഡ്
X

ബന്റകിന് അതിവേഗ ഗോളിന്റെ റെക്കോഡ്

മത്സരം തുടങ്ങി 8.1 സെക്കന്റില്‍ ഗോള്‍ നേടിയായിരുന്നു ബന്റക്കിന്റെ ചരിത്ര നേട്ടം കൈവരിച്ചത്.

ഫുട്‌ബോളില്‍ പുതിയ ചരിത്രം കുറിച്ച് ബല്‍ജിയത്തിന്റെ ക്രിസ്റ്റ്യന്‍ ബന്റക്ക്. മത്സരം തുടങ്ങി 8.1 സെക്കന്റില്‍ ഗോള്‍ നേടിയായിരുന്നു ബന്റക്കിന്റെ ചരിത്ര നേട്ടം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജിബ്രാള്‍ട്ടന് എതിരെയായിരുന്നു വേഗമേറിയ ഗോള്‍ പിറന്നത്.

ഫിഫ റാങ്കിലെ കുഞ്ഞന്‍മാരാണ് ജിബ്രാള്‍ട്ടന്‍. എന്നാല്‍ ഒരു മത്സരം കൊണ്ട് ഇങ്ങനെയങ്ങ് ചെറുതായി പോകുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. റഫറിയുടെ വിസില്‍ മുഴങ്ങിയതും ജിബ്രാള്‍ട്ടറിന്റെ ജാമി ബോസിയോ സഹതാരത്തിന് പാസ് നല്‍കി. എന്നാല്‍ മിന്നല്‍ പിണര്‍പോലെ പാഞ്ഞടുത്ത ബല്‍ജിയം താരം ബന്റക്ക് പന്ത് തട്ടിയെടുത്തു. പിന്നെ കണ്ട കാഴ്ച ഇങ്ങനെ.

വിസിലടിച്ച റഫറിക്കും എതിര്‍ ടീമിലെ കളിക്കാര്‍ക്കും കാണികള്‍ക്കും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. ബല്‍ജിയം താരങ്ങളുടെ ആഹ്ലാദം കണ്ടപ്പോഴാണ് സംഗതി ഗോളാണെന്ന് മനസിലായത്. മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ ബെല്‍ജിയം ഏഴാം മിനിറ്റിലെ ഗോള്‍ അടക്കം ആറ് ഗോളിന് ജിബ്രാള്‍ട്ടനെ തകര്‍ത്തു. 43,56 മിനിറ്റുകളില്‍ ഗോള്‍ നേടി ബെന്റക്ക് ഹാട്രിക്കും തികച്ചു.

2013ല്‍ ഇക്വഡോറിനെതിരെ ആറാം മിനിറ്റില്‍ ഗോള്‍ അടിച്ച ജര്‍മനിയുടെ ലൂക്കാസ് പെഡോള്‍സ്‌കിയും 1993ല്‍ ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടിയ സാന്‍ മാരിനോയുടെ ഡേവിഡ് ഗ്വാല്‍ടിയേരിയുമാണ് ക്രിസ്റ്റ്യന്‍ ബെന്റക്കിന്റെ മുന്‍ഗാമികള്‍.

TAGS :

Next Story