Quantcast

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം

MediaOne Logo

rishad

  • Published:

    11 Jun 2017 2:59 PM GMT

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം
X

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം

സണ്‍റൈസേഴ്സ് ഹൈദരബാദിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. ഹൈദരബാദിന്റെ ആദ്യ തോല്‍വിയാണിത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം. സണ്‍റൈസേഴ്സ് ഹൈദരബാദിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. ഹൈദരബാദിന്റെ ആദ്യ തോല്‍വിയാണിത്. കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുമായിരുന്ന ഹൈദരാബാദിനെ എറിഞ്ഞുവീഴ്ത്തിയാണ് മുംബൈ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് പടുത്തുയര്‍ത്തിയത്.

എന്നാല്‍ വാര്‍ണര്‍ 49 ഉം ധവാന്‍ 48 ഉം റണ്‍സെടുത്ത് പുറത്തായതിന് ശേഷം കാര്യങ്ങള്‍ കൈവിട്ടു. ബെന്‍ കട്ടിങ്ങിന് പുറമെ മറ്റാര്‍ക്കും തിളങ്ങാനായില്ല. മുംബൈ ബോളര്‍മാരുടെ പ്രകടനം ഹൈദരാബാദ് സ്കോര്‍ 158 ല്‍ അവസാനിപ്പിച്ചു. നാല് ഓവറില്‍ 24 റണ്‍സെടുത്ത് ജസ്പ്രീത് ബൂംറ മൂന്ന് വിക്കറ്റ് നേടി

മറുപടി ബാറ്റിങ്ങില്‍ മുംബൈ പാര്‍ഥിവ് പട്ടേലിലൂടെയും ബട്ട്‍ലറിലൂടെയും തിരിച്ചടിച്ചു. പട്ടേല്‍ 39 റണ്‍സാണ് കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തിലെ മോശം ഫോം തുടര്‍ന്ന നായകന്‍ രോഹിത് ശര്‍മ നാല് റണ്‍സുമായി മടങ്ങി. പക്ഷെ നിധീഷ് റാണയും ഹര്‍ദിക് പാണ്ഡ്യയും ഫോം തുടര്‍ന്നതോടെ മുംബൈ 18.4 ഓവറില്‍ നാല് വിക്കറ്റിന് ലക്ഷ്യം മറികടന്നു. റാണ 45 ഉം പാണ്ഡ്യ 37 ഉം റണ്‍സ് നേടി. ഐപിഎല്ലില്‍ മുംബൈയുടെ രണ്ടാം ജയവും ഹൈദരാബാദിന്റെ ആദ്യ തോല്‍വിയുമാണിത്.

TAGS :

Next Story