Quantcast

ഒളിംപിക്സില്‍ ജോക്കാവിച്ചിന് അടിതെറ്റി; അട്ടിമറി ജയത്തോടെ ഡെല്‍ പോര്‍ട്ടോ അടുത്ത റൌണ്ടില്‍

MediaOne Logo

Damodaran

  • Published:

    15 Jun 2017 6:12 AM GMT

അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 7-6, 7-6. നിറകണ്ണുകളോടെയാണ് ജോക്കോവിച്ച് ....

ഒളിംപിക്സ് ടെന്നിസില്‍ വന്‍ അട്ടിമറി. പുരുഷ ടെന്നിസ് സിംഗിള്‍സ് ആദ്യ റൌണ്ടില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് പുറത്തായി. അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 7-6, 7-6. നിറകണ്ണുകളോടെയാണ് ജോക്കോവിച്ച് കളം വിട്ടത്. ഈ വര്‍ഷത്തെ ആസ്ത്രേലിയന്‍, ഫ്രഞ്ച് ഓപ്പണ്‍ കീരീടങ്ങള്‍ ചൂടിയ ലോക ഒന്നാം നമ്പര്‍ താരം റിയോയില്‍ ഒരു സ്വര്‍ണം എന്ന പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങിയത്. നൊവാക്കിനെ പരാജയപ്പെടുത്താനാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നായിരുന്നു മത്സരശേഷമുള്ള പോര്‍ട്ടോയുടെ പ്രതികരണം.

TAGS :

Next Story