Quantcast

ഇരട്ട നായക പദവി ഫലപ്രദമല്ലെന്ന് ധോണി

MediaOne Logo

admin

  • Published:

    16 Jun 2017 7:22 AM GMT

ഇരട്ട നായക പദവി ഫലപ്രദമല്ലെന്ന് ധോണി
X

ഇരട്ട നായക പദവി ഫലപ്രദമല്ലെന്ന് ധോണി

കൊഹ്‍ലി എന്ന നായകന് പരമാവധി സഹായം നല്‍കുമെന്നും ഒരു കീപ്പറെന്ന നിലയില്‍ കളിയെ മികച്ച നിലയില്‍ വിലയിരുത്താനാകും. ഫീല്‍ഡര്‍മാരെ ഒരുക്കുന്നതിനും മറ്റും കൊഹ്‍ലിയെ സഹായിക്കാന്‍ ഇത്

ടെസ്റ്റിനും ഏകദിന, ട്വന്റി20 ടീമുകള്‍ക്കും വ്യത്യസ്ത നായകരെന്ന സങ്കല്‍പ്പം ഇന്ത്യന്‍ സാഹചര്യത്തില്‍ ഫലപ്രദമല്ലെന്ന് മഹേന്ദ്രസിങ് ധോണി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് മുന്നോടിടായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍ നായകന്‍. ടെസ്റ്റില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ ഏകദിന, ട്വന്‍റി20 നായക സ്ഥാനം ഉപേക്ഷിക്കാന്‍ സമയമായെന്ന് തോന്നി. ക്രിക്കറ്റിന്‍റെ സമസ്ത രൂപങ്ങളിലും ഇന്ത്യയെ നയിക്കാന്‍ വിരാട് കൊഹ്‍ലി ഒരുങ്ങികഴിഞ്ഞു. വിരാട് കൊഹ്‍ലിയുടെ കീഴിലുള്ള ഇന്ത്യന്‍ ടീം ഏത് സാഹചര്യത്തിലും വിജയിക്കാന്‍ കരുത്തുള്ളവരാണ്. കളിക്കാരെ പരിക്കുകള്‍ വേട്ടയായിട്ടില്ലെങ്കില്‍ എന്‍റെ കീഴില്‍‌ നേടിയ വിജയങ്ങളെക്കാള്‍ കൂടുതല്‍ വിജയം വരിക്കാന്‍ ഈ സംഘത്തിന് കഴിയുമെന്ന് ഉറപ്പാണ് - ധോണി പറഞ്ഞു.

നായക പദവി വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ചില സമയങ്ങളില്‍ ചില കളിക്കാര്‍ക്ക് തെറ്റായ ആത്മവിശ്വാസം നല്‍കേണ്ടതായി വരും. കൊഹ്‍ലി എന്ന നായകന് പരമാവധി സഹായം നല്‍കുമെന്നും ഒരു കീപ്പറെന്ന നിലയില്‍ കളിയെ മികച്ച നിലയില്‍ വിലയിരുത്താനാകും. ഫീല്‍ഡര്‍മാരെ ഒരുക്കുന്നതിനും മറ്റും കൊഹ്‍ലിയെ സഹായിക്കാന്‍ ഇത് ഉപകരിക്കും. ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയപ്പോഴായിരുന്നു നായകനെന്ന നിലയിലുള്ള എന്‍റെ അവസാന പരമ്പര. ഇരട്ട നായകരെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫലപ്രദമല്ല. കൊഹ്‍ലി ടെസ്റ്റ് നായക സ്ഥാനം ഏറ്റെടുത്തതു മുതല്‍ ഇക്കാര്യം എന്‍റെ മനസിലുണ്ടായിരുന്നു. കൊഹ്‍ലിക്ക് കുറച്ച് സമയം അനുവദിക്കേണ്ടിയിരുന്നു. സമസ്ത മേഖലകളിലും ഇന്ത്യയെ നയിക്കാന്‍ കൊഹ്‍ലി ഒരുങ്ങിയെന്നും നായക സ്ഥാനം കൈമാറാന്‍ സമയമാണെന്നും മനസിലായതോടെയാണ് തീരുമാനമെടുത്തതെന്നും നായക പദവി ഒഴിഞ്ഞ ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ധോണി പറഞ്ഞു.

TAGS :

Next Story