“കോഹ്‍ലിയോട് ചൂടാകാന്‍ നില്‍ക്കണ്ട, പണിയാകും’’ ആസ്ട്രേലിയന്‍ കളിക്കാര്‍ക്ക് ഹസിയുടെ മുന്നറിയിപ്പ്
“കോഹ്‍ലിയോട് ചൂടാകാന്‍ നില്‍ക്കണ്ട, പണിയാകും’’ ആസ്ട്രേലിയന്‍ കളിക്കാര്‍ക്ക് ഹസിയുടെ മുന്നറിയിപ്പ്
സ്ലഡ്ജിങ്ങിനേക്കാള്‍ കോഹ്‍ലിക്കും സംഘത്തിനുമെതിരെ കൃത്യമായ ആസൂത്രണത്തോടെ കളിക്കുകയാണ് വേണ്ടത്
ഇന്ത്യയില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ആസ്‌ട്രേലിയന്‍ ടീമിന് മുന്‍ താരം മൈക്കല്‍ ഹസിയുടെ മുന്നറിയിപ്പ്. എതിര്‍ ടീമംഗങ്ങളെ ചീത്ത പറയുന്ന (സ്ലഡ്ജിങ്) ഓസീസ് ടീമിന്റെ സ്വഭാവം വിരാട് കോഹ്‍ലിക്കും സംഘത്തിനുമെതിരെ പുറത്തെടുക്കരുതെന്നാണ് ഹസിയുടെ മുന്നറിയിപ്പ്. അത് ചിലപ്പോള്‍ തിരിച്ചടിക്കുമെന്നാണ് ഹസിയുടെ അഭിപ്രായം.
''എല്ലാ തരത്തിലും ഒരു തികഞ്ഞ എതിരാളിയാണ് വിരാട് കോഹ്‍ലി. ഓസീസ് ടീമംഗങ്ങള്‍ സ്ലഡ്ജ് ചെയ്താല്‍ അതു കോലിക്ക് കൂടുതല്‍ കരുത്ത് പകരുന്നതിന് മാത്രമേ സഹായിക്കൂ. കളിക്കിടയിലുണ്ടാകുന്ന വാക്കുതര്‍ക്കം ആസ്വദിക്കുന്ന വ്യക്തിയാണ് കോഹ്‍ലി. വാക്കു കൊണ്ട് കൊമ്പ് കോര്‍ക്കുന്നത് കോഹ്‍ലിക്ക് ഇഷ്ടമുള്ള കാര്യമാണെന്നാണ് എന്റെ ധാരണ. അതുകൊണ്ടു തന്നെ കളിക്കുന്നത് താനാണെങ്കില്‍ ഒരിക്കലും ഇന്ത്യന്‍ ക്യാപ്റ്റനെ ചീത്ത പറയാന്‍ പോകില്ല. സ്ലഡ്ജിങ്ങിനേക്കാള്‍ കോഹ്‍ലിക്കും സംഘത്തിനുമെതിരെ കൃത്യമായ ആസൂത്രണത്തോടെ കളിക്കുകയാണ് വേണ്ടത്.'' ഹസി ചൂണ്ടിക്കാട്ടി.
അഞ്ചു ടെസ്‌റ്റോ അതിന് മുകളിലോ കളിച്ച ആസ്‌ട്രേയിന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏഷ്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് ഹസി.
Adjust Story Font
16