തന്ത്രങ്ങളുടെ തമ്പുരാൻ സമ്മാനിച്ച വിജയം
തന്ത്രങ്ങളുടെ തമ്പുരാൻ സമ്മാനിച്ച വിജയം
ഉക്രെനിയക്കാരുടെ പോരാട്ട വീര്യം ഇന്നത്തെ മത്സരത്തെ ലോക ഫുട്ബോളിൽ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവുംത്രസിപ്പിക്കുന്ന മത്സരങ്ങളിൽ ഒന്നാക്കി മാറ്റി
തൊട്ടു മുന്നിലുള്ളത് ലോക ചാമ്പ്യന്മാരാണെന്ന് കണക്കിലെടുക്കാതെ ഒന്നാംതരം പന്തിണക്കവും ഗതി വേഗവും ഉക്രൈൻ കുട്ടികൾ പുറത്തെടുത്തപ്പോൾ ലോക ചാമ്പ്യന്മാർ അക്ഷരാർഥത്തിൽ വിറച്ചു പോയി. എന്നാൽ ജർമനി എക്കാലത്തെയും മികച്ച ടൂർണമെന്റ് ടീം ആണെന്ന് അടിവരയിട്ടുകൊണ്ട് ഒടുവിൽ ആധികാരിക വിജയവും നേടി. ഇരു ടീമുകളും 4--2 -3-1 തന്ത്രമാണ് സ്വീകരിച്ചത്, ജർമനി മേസൂത് ഒസീലിനെ സെൻട്രൽ മിഡ് ഫീൽഡറും മാറിയൊ ഗ്വാറ്റ്സെയെ സ്ട്രൈക്കറു മാക്കിയാണ് അങ്കം തുടങ്ങിയത്, മറുവശത്ത് കൊനോപ്ലാങ്ക, സോസ്സ്ൽയാ, കൊവാലങ്കോ എന്നിവര് ആദ്യ നിമിഷം മുതലേ പന്ത് കൈമാറി ജർമൻ പ്രതിരോധ നിരയിൽ അശാന്തി പടര്‍ത്തി. നാലാം മിനിറ്റിലെ കൊനോപ്ലാന്കയുടെ അതി ശക്തമായ ഒരടി എങ്ങിനെയൊക്കെയോ തട്ടി അകറ്റിയ നായകൻ നോയർ ജർമനിയെ രക്ഷിച്ചു.
ലോക ചാമ്പ്യന്മാർ ഇന്ന് ചന്തമുള്ള കളിയാണ് കെട്ടഴിച്ചു വിട്ടത്, പീന്നിൽ നിന്ന് നോയർ നീട്ടി അടിച്ചു കൊടുക്കുന്ന പന്തുകൾ ക്രൂസ്സും ഖദീരയും ഡ്രാക്സറും കൈമാറി ഓസീലിൽ എത്തിക്കുന്നു. ഒപ്പമെത്തുന്ന ഗ്വട്ട്സേക്ക് ഒന്ന് തൊട്ടാൽ ഗോളാകുമെന്ന നിലയിലുള്ള പാസുകൾ, മനോഹരമായ ഈ മുന്നേറ്റങ്ങൾ പലപ്പോഴും ഒരു ടിക്കീ ടാക്കാ ഫുട്ബാളിനെ ഓർമപ്പെടുത്തി. ലോങ്ങ് പാസുകളുമായി എതിരാളികളെ വിസ്മയിപ്പിച്ചിരുന്ന ജർമൻ രീതിക്ക് വ്യത്യാസമായി ഇന്നത്തെ അവരുടെ രീതി ആകർശകവും ഫലപ്രദവുമായി. മറുവശത്ത് ഉക്രെയിൻ ഓരോ മുന്നേറ്റങ്ങളും വ്യത്യസ്ത രീതിയിലാണ് ആസൂത്രണം ചെയ്തത്. ഒരിക്കൽ വശങ്ങളിലൂടെ മുന്നേറുന്ന അവർ അടുത്ത മുന്നേറ്റം മൈതാന മധ്യത്തിലൂടെയും രൂപപ്പെടുത്തി. ഇതാകട്ടെ ജർമൻ പ്രതിരോധ നിരയിൽ അസ്വസ്ഥതയും സൃഷ്ടിച്ചു. അവസാന നിമിഷമാണ് ലോയിവ് സ്കൊട്രാൻ മുസ്തഫിയെ ടീമിൽ ഉള്‍പ്പെടുത്തിയത്. അതാകട്ടെ ഇന്നത്തെ വിജയത്തിനുള്ള ഏറ്റവും വലിയ കാരണവുമായി. പ്രതിരോധ നിരയിൽ ഒതുങ്ങി നിൽക്കാതെ ഒരു മധ്യ നിരക്കാരനെപ്പോലെ പന്തുമായി മുന്നേറിയ ഈ അൽബെനിയക്കാരൻ തന്നെയായി ആദ്യം ജർമനിക്ക് ലീഡു നേടിക്കൊടുത്തതും. എത്ര പ്രശംസിച്ചാലും മതിവരാത്ത പ്രകടനമായിരുന്നു മുസ്തഫിയുടേത്.
അവസാന നിമിഷം പ്ലേ ഓഫ് മത്സരത്തിൽ സ്ലോവേനിയയെ പിന്തള്ളി യോഗ്യത നേടിയ ഉക്രൈൻ തിരിച്ചറിയാൻ കഴിയാത്തവിധം അസാധാരണ ഫോമിലായിരുന്നു. ആക്രമണമാണ് യഥാർഥ പ്രതിരൊധമെന്നു തെളിയിക്കും വിധം അവർ ആദ്യ നിമിഷം മുതൽ ജർമൻ പ്രതിരോധ നിര വളഞ്ഞു ആക്രമിച്ചു. അതിനാകട്ടെ ഒരു ടോട്ടൽ ഫുട്ബാളിന്റെ ചന്തവും ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ആവേശകരമായ മൽസമായിരുന്നു ഇന്നത്തേത്. ലോക ചാമ്പ്യന്മാരായ ജർമനിയെ വിറപ്പിച്ചു വിട്ട ഉക്രൈന്‍ കുട്ടികൾ ഉടുവിൽ നിര്‍ഭാഗ്യത്തിന്റെ തോഴന്മാരായി കളം വിടുന്നത് വിതുമ്പലോടെയാണ് അവരുടെ ആരാധർ കണ്ടത്. ഇവരുടെ നിലക്കാത്ത കടന്നു കയറ്റം ചാമ്പ്യൻമാരെ അക്ഷരാര്‍ദ്ധത്തിൽ വിയർപ്പികുകയും വിറപ്പിക്കുകയും ചെയ്തു.
ഉക്രൈൻകാരുടെ ഉറപ്പായ ഒരു ഗോൾ, ഗോൾ വരയിൽ നിന്ന് രക്ഷിച്ചെടുത്തു ജർമനിയെ മാനക്കെടിൽ നിന്ന് കര കയറിയത് ജർമൻ ദേശീയതയുടെ വക്താക്കൾ കറുമ്പൻ എന്നും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനെന്നു പരിഹസിച്ച ബോട്ടെങ്ങ് ആയിരുന്നു. പത്തൊൻപതാം മിനിറ്റിൽ കിട്ടിയ ഒരു ഫൌൾകിക്ക് എടുത്ത ടോണീ ക്രൂസ് അത് സ്കൊട്രാൻ മുസ്തഫിയുടെ തലയിൽ എത്തിച്ചപ്പോൾ അത് മൂളിപ്പറന്നു പിയാറ്റൊവിനെ വല തുളച്ചു കടന്നു പോയി. ആ ഗോളിന്റെ മികവിൽ മാത്രമായിരിക്കും ഇന്നത്തെ വിജയം എന്ന് കരുതപ്പെട്ടപ്പോൾ, അത് വരെ പരുക്കിന്റെ പിടിയിൽ ആയിരുന്ന മുൻ നായകൻ ബാസ്റ്റിയാൻ ഷ്വൈൻസ്റ്റയിഗറെ കോച്ച് ലോയിവ് തൊണ്ണൂറാം മിനിറ്റിൽ ഗ്വാട്ട്സേക്ക് പകരക്കാരനായിത്തിച്ചു. ലോയിവിന്റെ തന്ത്രങ്ങളുടെ പൊരുൾ ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നൂ ഈ സബ്സ്റ്റിട്യുഷൻ അവസാന നിമിഷം പ്രതിരോധ നിരയിൽ നിന്ന് സ്വീകരിച്ച ഒരു പന്ത് മായി മുന്നേറിയ ഒസീൽ കൃത്യമായി അത് മറിചു കൊടുത്തപ്പോൾ മിന്നൽ വേഗത്തിൽ എത്തിയ ഷ്വൈനീ മനോഹരമായ ഒരു പ്ലസിംഗ് ഷോട്ടോടെ പ്യോര്റ്റൊവിന്റെ വല കടത്തിയപ്പോൾ ജർമൻ വിജയം ഒടുവിൽ ആധികാരികമായി.
ഉക്രൈനോടു ഒപ്പിച്ചെടുത്ത ഈ വിജയം ലോക ചാമ്പ്യൻമാരായ ജർമനിയുടെ സംഹാര ഫുട്ബാളിന്റെ നിഴല്‍പോലും ആകുന്നില്ലന്നു തെളിയിക്കുന്നതായിരുന്നു അവരുടെ പ്രതിരോധ നിരയുടെ പാളിച്ചകൾ. നായകൻ ഗോളി നോയർ ഗോളെന്നു ഉറപ്പിച്ച നിരവധി ഉക്രൈൻ ഗോളുകളിൽ നിന്ന് രക്ഷിച്ചെടുത്തു. ഇതൊക്കെ ആണെങ്കിലും ഉക്രെനിയക്കാരുടെ പോരാട്ട വീര്യം ഇന്നത്തെ മത്സരത്തെ ലോക ഫുട്ബോളിൽ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവുംത്രസിപ്പിക്കുന്ന മത്സരങ്ങളിൽ ഒന്നാക്കി മാറ്റി.
Adjust Story Font
16