ഫുട്ബോള്‍ മത്സരങ്ങളില്‍ ക്യാമറാ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങുന്നു
ഫുട്ബോള്‍ മത്സരങ്ങളില്‍ ക്യാമറാ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങുന്നു
സെപ്തംബറില്‍ ഇതിനായി സൌഹൃദമത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഫിഫ റഫറിമാരുടെ തലവനായ മാസിമോ ബുസാക്ക കൊച്ചിയില്‍ പറഞ്ഞു
ഫുട്ബോള്‍ മത്സരങ്ങളിലും റഫറിമാരെ സഹായിക്കാനായി ക്യാമറാ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നു. സെപ്തംബറില്‍ ഇതിനായി സൌഹൃദമത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഫിഫ റഫറിമാരുടെ തലവനായ മാസിമോ ബുസാക്ക കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍ സാങ്കേതികവിദ്യയെ സഹായത്തിനുമാത്രമേ ഉപയോഗിക്കാവൂവെന്നും മാസിമോ ബുസാക്ക അഭിപ്രായപ്പെട്ടു.
വീഡിയോ റഫറീസ് സാങ്കേതിക വിദ്യ ഇനി ഫുട്ബോളിലും സെപ്തംബറില്‍ പ്രത്യേകമത്സരങ്ങള്‍ നടത്തി പരീക്ഷണമെന്ന് ഫിഫ സാങ്കേതികവിദ്യ സഹായത്തിന് മാത്രമാകണമെന്ന് ഫിഫ റഫറീസ് തലവന്‍. ഫു്ടബോളില്‍ റഫറിമാരുടെ തീരുമാനങ്ങള്‍ പുനപരിശോധിക്കുന്നതിനായി വീഡിയോ റഫറീസ് സംവിധാനം അടുത്ത ലോകകപ്പില്‍ കൊണ്ടു വരുമെന്ന് നിലവിലെ ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ വ്യക്തമാക്കിയിരുന്നു. വരുന്ന സെപ്തംബറില്‍ പ്രത്യേക സൌഹൃദ മത്സരങ്ങള്‍ സംഘടിപ്പിച്ച് ക്യാമറഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്ന് ഫിഫ റഫറിമാരുടെ തലവനായ മാസിമോ ബുസാക്ക പറഞ്ഞു.
ഫുട്ബോളില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നയാളാണ് മാസിമോ ബുസാക്ക. കൊച്ചിയില്‍ റഫറിമാരുടെ പ്രത്യേക പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. നല്ല പരിശീലനം നല്‍കിയാല്‍ ഇന്ത്യയില്‍ നിന്ന് മികച്ച റഫറിമാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16