Quantcast

ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു

MediaOne Logo

admin

  • Published:

    30 Jun 2017 2:18 AM GMT

ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു
X

ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു

ഗുഡ്ഗാവിലെ ആശുപത്രിയിലായിരുന്നു അന്ത്യം

ഇന്ത്യന്‍ ഹോക്കിയിലെ ഡ്രിബ്ലിംഗ് മാന്ത്രികന്‍ മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. ഗുഡ്ഗാവിലെ മെഡാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കയും കരളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച നില ആരോഗ്യനില വഷളായി കോമാ സ്റ്റേജിലെത്തിയിരുന്നു.

ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന മുഹമ്മദ് ഷാഹിദ് അസാധാരണ വേഗവും ഡ്രിബ്ലിംഗിലെ സവിശേഷമായ കഴിവും കൊണ്ടാണ് ശ്രദ്ധേയനായത്.
ചെറുപ്പംതൊട്ടേ ഹോക്കിയില്‍ തിളങ്ങിയ ഷാഹിദ് തന്റെ പത്തൊമ്പതാം വയസ്സില്‍ തന്നെ ജൂനിയര്‍ ലോകകപ്പിലൂടെ (1979) അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. 1981 അര്‍ജുന അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിരുന്നു. 1986ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. പര്‍വീന്‍ ആണ് ഷാഹിദിന്റ ഭാര്യ. ഇരട്ടക്കുട്ടികളായ മുഹമ്മദ് സൈഫ്, ഹീന ഷാഹിദ് എന്നിവര്‍ മക്കളാണ്.

രോഗബാധിതനായതിനെ തുടര്‍ന്ന് ഷാഹിദിന്റെ ചികിത്സക്കായി സ്പോര്‍ട്സ് മന്ത്രാലയം 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story