Quantcast

മരുന്നടി വിവാദം: യോഗേശ്വറിന്റെ ഒളിമ്പിക് മെഡല്‍ സ്വര്‍ണമായേക്കും

MediaOne Logo

Sithara

  • Published:

    1 July 2017 3:22 AM GMT

മരുന്നടി വിവാദം: യോഗേശ്വറിന്റെ ഒളിമ്പിക് മെഡല്‍ സ്വര്‍ണമായേക്കും
X

മരുന്നടി വിവാദം: യോഗേശ്വറിന്റെ ഒളിമ്പിക് മെഡല്‍ സ്വര്‍ണമായേക്കും

ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് ലണ്ടന്‍ ഒളിമ്പിക്സില്‍ നേടിയ മെഡല്‍ സ്വര്‍ണമായി ഉയര്‍ത്തിയേക്കും.

ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് ലണ്ടന്‍ ഒളിമ്പിക്സില്‍ നേടിയ മെഡല്‍ സ്വര്‍ണമായി ഉയര്‍ത്തിയേക്കും. സ്വര്‍ണ മെഡല്‍ നേടിയ അസര്‍ബൈജാന്‍ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി സ്ഥിരീകരിച്ചാല്‍ യോഗേശ്വര്‍ ദത്തിന് സ്വര്‍ണ മെഡല്‍ ലഭിക്കും. രണ്ടാം സ്ഥാനം നേടിയ റഷ്യന്‍ താരം ബെസിക് കുദുഖോവ് മരുന്നടിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് യോഗേശ്വറിന്‍റെ വെങ്കല മെഡല്‍ നേട്ടം കഴിഞ്ഞ ദിവസം വെള്ളിമെഡലായി ഉയര്‍ത്തിയിരുന്നു. ലണ്ടന്‍ ഒളിന്പിക്സിന് മുന്നോടിയായി ശേഖരിച്ച താരങ്ങളുടെ മൂത്രസാമ്പിളുകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കൂടുതല്‍ താരങ്ങള്‍ മരുന്നടിച്ചതായി തെളിഞ്ഞത്.

TAGS :

Next Story