ഗോള്‍ വേട്ടയില്‍ വര്‍ഗാസ് മുന്നില്‍
ഗോള്‍ വേട്ടയില്‍ വര്‍ഗാസ് മുന്നില്‍
വര്‍ഗാസ് ഇനിയും ഗോളുകള്‍ നേടിയാല്‍ മെസിയുടെ മുന്നിലുള്ള ദൂരം കൂടുകയും ചെയ്യും അത് കൊണ്ട് തന്നെ നൂറ്റാണ്ടിന്‍റെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്നുള്ള ബഹുമതിക്ക് .....
കോപ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റ് അവസാന റൌണ്ടിലേക്ക് കടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തം. ക്വാര്‍ട്ടര്‍ വരെ മുന്നിട്ടുനിന്നിരുന്ന ലയണല്‍ മെസിയെ ഒറ്റ മത്സരത്തിലൂടെ രണ്ട് ഗോളിന് പിന്നിലാക്കി ചിലിയുടെ എഡ്വാര്‍ഡോ വര്‍ഗാസാണ് ഇപ്പോള്‍ മുന്നില്‍. മൂന്ന് ഗോളുമായി ക്ലിന്‍റ് ഡെംപ്സി മൂന്നാമതുണ്ട്. മെക്സിക്കോക്കെതിരായ മത്സരത്തിലെ ഗോള്‍വേട്ടയിലൂടെയാണ് വര്‍ഗാസ് കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ മെസിയെ തള്ളി മുന്നിലെത്തിയത്. ഹാട്രിക്കുള്‍പ്പെടെ നാല് ഗോളുകളാണ് മെക്സിക്കോക്കെതിരെ വര്‍ഗാസ് അടിച്ചുകൂട്ടിയത്
ഇതോടെ വര്‍ഗാസിന്‍റെ ഗോള്‍ സമ്പാദ്യം ആറായി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു വര്‍ഗാസ്
പനമക്കെതിരായ മത്സരത്തിലെ ഹാട്രിക്കാണ് മെസിക്ക് തുണയായത്.നാല് ഗോളുകളാണ് ഇതുവരെ മെസിയുടെ സമ്പാദ്യം. നാല് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു
ഗോള്‍ വേട്ടയില്‍ മൂന്നാം സ്ഥാനത്ത് മൂന്ന് പേരുണ്ട്. ആതിഥേയരായ അമേരിക്കയുടെ സൂപ്പര്‍ താരം ക്ലിന്‍റ് ഡെംപ്സിയും ചിലിയുടെ അലക്സി സാഞ്ചസും ബ്രസീലിന്‍റെ ഫിലിപ്പ് കുട്ടീഞ്ഞ്യോയും. ബ്രസീല്‍ നേരത്തെ പുറത്തായത് കൊണ്ട് കുട്ടീഞ്ഞ്യോയുടെ ഭീഷണി ആദ്യത്തെ രണ്ട് പേര്‍ക്കുണ്ടാവില്ല.
മെസിയും വര്‍ഗാസും ഡെംപ്സിയും സാഞ്ചസും സെമിയിലും പോരാടാനുള്ളത് കൊണ്ട് ആരാകും ഗോള്‍വേട്ടക്കാരില്‍ മുന്പിലെത്തുകയെന്ന് പ്രവചിക്കുക അസാധ്യമാണ്. എങ്കിലും വര്‍ഗാസിനെ മറികടക്കണമെങ്കില്‍ മെസിക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടണം
വര്‍ഗാസ് ഇനിയും ഗോളുകള്‍ നേടിയാല്‍ മെസിയുടെ മുന്നിലുള്ള ദൂരം കൂടുകയും ചെയ്യും അത് കൊണ്ട് തന്നെ നൂറ്റാണ്ടിന്‍റെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്നുള്ള ബഹുമതിക്ക് അര്‍ഹനാവാനുള്ള സാധ്യത കൂടുതല്‍ വര്‍ഗാസിനാണ്
Adjust Story Font
16