Quantcast

ആസ്ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ ഹാമില്‍ട്ടണ്‍ വേഗരാജാവ്

MediaOne Logo

Alwyn

  • Published:

    1 July 2017 5:17 AM GMT

ആസ്ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ ഹാമില്‍ട്ടണ്‍ വേഗരാജാവ്
X

ആസ്ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ ഹാമില്‍ട്ടണ്‍ വേഗരാജാവ്

അവസാന ലാപ്പിലെ സാഹസിക നീക്കത്തിനൊടുവിലാണ് ഹാമില്‍ട്ടണിന്റെ കിരീട നേട്ടം. റെഡ് ബുള്ളിന്റെ മാക്സ് വെ‌ര്‍സ്റ്റെപ്പാന്‍ രണ്ടാമതെത്തി.

ആസ്ട്രിയന്‍ ഗ്രാന്‍പ്രീയില്‍ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ജേതാവ്. അവസാന ലാപ്പിലെ സാഹസിക നീക്കത്തിനൊടുവിലാണ് ഹാമില്‍ട്ടണിന്റെ കിരീട നേട്ടം. റെഡ് ബുള്ളിന്റെ മാക്സ് വെ‌ര്‍സ്റ്റെപ്പാന്‍ രണ്ടാമതെത്തി.

അവസാന ലാപ്പില്‍ സഹതാരം നിക്കോ റോസ്ബര്‍ഗിനെ സാഹസികമായി മറികടന്നാണ് ലൂയി ഹാമില്‍ട്ടണ്‍ കരിയറിലാദ്യമായി ആസ്ട്രിയന്‍ ഗ്രാന്‍പ്രീയില്‍ ജേതാവായത്. ഹാമില്‍ട്ടണിന്റെ കാറുമായി ഉരസി അല്‍പ നേരം നിയന്ത്രണം നഷ്ടമായ റോസ്ബര്‍ഗിന് നാലാമതെത്താനെ കഴിഞ്ഞുള്ളൂ. റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റെപ്പാന്‍ രണ്ടാമതും ഫെറാറിയുടെ കിമി റൈക്കനന്‍ മൂന്നാം സ്ഥാനത്തുമെത്തി.

ജയത്തോടെ ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ റോസ്ബര്‍ഗുമായുള്ള പോയിന്റ് വ്യത്യാസം 11 ആയി കുറക്കാന്‍ ഹാമില്‍ട്ടണ് കഴിഞ്ഞു. 153 പോയിന്റുമായി റോസ്ബര്‍ഗാണ് പോയിന്റ് നിലയില്‍ ഒന്നാമത്. 96 പോയിന്റുള്ള ഫെറാറിയുടെ സെബാസ്റ്റ്യന്‍ വെറ്റലും കിമി റൈക്കണണും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്

TAGS :

Next Story