Quantcast

കേരളത്തിന്റെ കിരീടത്തിന് പിന്നിലെ പെണ്‍പെരുമ

MediaOne Logo

Subin

  • Published:

    3 July 2017 6:43 AM GMT

കേരളത്തിന്റെ കിരീടത്തിന് പിന്നിലെ പെണ്‍പെരുമ
X

കേരളത്തിന്റെ കിരീടത്തിന് പിന്നിലെ പെണ്‍പെരുമ

ദേശീയമീറ്റില്‍ കേരളത്തിനായി നാല് വെള്ളിയും 5 വെങ്കലവും പെണ്‍കുട്ടികള്‍ സംഭാവന ചെയ്തു.

കേരളത്തിന് കിരീടം ചൂടിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് പെണ്‍കുട്ടികളായിരുന്നു. ആകെയുള്ള 11 സ്വര്‍ണത്തില്‍ 7 ഉം സംഭാവന ചെയ്തത് പെണ്‍കുട്ടികള്‍.

സീനിയര്‍ ജൂനിയര്‍ സബ്ജൂനിയര്‍ എന്നിങ്ങനെ വിഭജിച്ചതിന് ശേഷം നടക്കുന്ന ആദ്യ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്ക് മീറ്റ് കേരളം സ്വന്തം വരുതിയിലാക്കിയത് പെണ്‍ കരുത്തിലൂടെയാണ്. കേരളത്തിന്റെ ആദ്യ മെഡല്‍ തന്നെ ട്രിപ്പിള്‍ ജംപില്‍ ലിസ്ബത്ത് കരേളിന്‍ സമ്മാനിച്ച സ്വര്‍ണമായിരുന്നു. ടീം ക്യാപ്റ്റന്‍ കൂടിയായ ബബിത മൂവായിരത്തിലും 1500ലും സ്വര്‍ണം ചൂടി.

മികച്ച അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ട അബിത മേരി മാനുവല്‍ മീറ്റ് റെക്കോര്‍ഡുകളോടെ 400, 800 മീറ്ററുകളില്‍ സ്വര്‍ണം നേടി. പെണ്‍കുതിപ്പിന്റെ കരുത്തുയരം കാട്ടി രണ്ടാം ദിനം പോള്‍വാള്‍ട്ടില്‍ ആര്‍ഷാ ബാബുവിന്റെ വക സ്വര്‍ണം. അവസാന ദിനം നാന്നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ അനില വേണുവും സ്വര്‍ണം നേടി. പുറമെ നാല് വെള്ളിയും 5 വെങ്കലവും പെണ്‍കുട്ടികള്‍ സംഭാവന ചെയ്തു.

Next Story