മാധ്യമപ്രവര്‍ത്തകയോട് അശ്ലീലം; ക്രിസ് ഗെയ്‍ലിനെ തഴഞ്ഞ് ബിഗ് ബാഷ് ലീഗ്
മാധ്യമപ്രവര്‍ത്തകയോട് അശ്ലീലം; ക്രിസ് ഗെയ്‍ലിനെ തഴഞ്ഞ് ബിഗ് ബാഷ് ലീഗ്
തുടര്‍ച്ചയായി വിവാദങ്ങളിലകപ്പെട്ട വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‍ലിന്റെ ബിഗ് ബാഷ് ലീഗിലെ കരാര്‍ പുതുക്കില്ല.
തുടര്‍ച്ചയായി വിവാദങ്ങളിലകപ്പെട്ട വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‍ലിന്റെ ബിഗ് ബാഷ് ലീഗിലെ കരാര്‍ പുതുക്കില്ല. ടൂര്‍ണമെന്റിന്റെ അടുത്ത സീസണിലേക്ക് ക്രിസുമായി കരാര്‍ ഒപ്പിടില്ലെന്ന് ബിബിഎല്‍ ക്ലബ് മെല്‍ബണ്‍ റിനഗേഡ്സ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റുവര്‍ട്ട് കോണ്‍വെന്റി വ്യക്തമാക്കി. തങ്ങളുടെ ടീമംഗങ്ങളെ ഉടനെ പ്രഖ്യാപിക്കുമെന്നും എന്നാല്‍ ക്രിസ് അതിലില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ക്രിക്കറ്റ് താരങ്ങളായിരുന്ന ക്രിസ് റോഗര്‍സ്, ഇയാന്‍ ചാപല്‍, ആന്‍ഡ്ര്യൂ ഫ്ലിന്റോഫ് തുടങ്ങിയവരെ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയില്‍ വിമര്‍ശനത്തിന് വിധേയമാക്കിയതും അഭിമുഖം എടുക്കാനെത്തിയ വനിതാ പത്രപ്രവര്‍ത്തകയോട് ദ്വയാര്‍ഥത്തിലുള്ള സംസാരം നടത്തിയതും വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിബിഎല്‍ ക്രിസ് ഗെയ്‍ലിന്റെ കരാര്‍ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
Adjust Story Font
16