Quantcast

"സാഞ്ചസ് പുതിയ പോര്‍ച്ചുഗീസ് ഗാമ"

MediaOne Logo

admin

  • Published:

    24 July 2017 4:58 PM GMT

സാഞ്ചസ് പുതിയ പോര്‍ച്ചുഗീസ് ഗാമ
X

"സാഞ്ചസ് പുതിയ പോര്‍ച്ചുഗീസ് ഗാമ"

ഇടക്കിടക്ക് ഒറ്റപ്പെട്ട റൊണാള്‍ഡോയുടെ കടന്നുകയറ്റങ്ങളും ഗോള്‍ ശ്രമങ്ങളും ഫാബിയാന്‍സ്കിയുടെ കൈകളില്‍ ഒതുങ്ങിയതോടെ ഇന്ന് ക്ര്യസ്റ്റിയാനോയുടെ.....

ഡോ മുഹമദ് അഷ്റഫ്

ഗോളുകളുടെ തോഴന്മാരായ രണ്ടു വമ്പന്മാരുടെ ഏറ്റുമുട്ടല്‍ എന്ന വിശേഷണമായിരുന്നു പോളണ്ടിന്റെയും പോര്‍ച്ചുഗലിന്റെയും യൂറോകപ്പ് ചരിത്രത്തിലെ ആദ്യ പോരാട്ടത്തിന് ലഭിച്ച വിശേഷണം. യൂറോപ്പിലെ രണ്ടു ഗോളടി വീരന്മാരുടെ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ആയതുകൊണ്ട് ആ വിശേഷണം ഇണങ്ങുകയും ചെയ്തു.അന്തര്‍ദേശീയ മത്സരത്തില്‍ നേരിട്ടു മത്സരിക്കുവാന്‍ 10 അവസരങ്ങളെ ഈ ടീമുകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളൂ . അതില്‍ നാലുതവണ വിജയിച്ച പോര്‍ച്ചുഗലിന് നേര്‍ത്ത ഒരു മുന്‍ തൂക്കമുണ്ടായി ,മൂന്നു തവണ പോളണ്ട് ജയിച്ചു, മൂന്നു സമ നിലയും അതുകൊണ്ടു തന്നെ ഒരു ഒരു പ്രവചനം അസാധ്യമായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ കോച്ചു സാന്‍റ്റോഷ്‌ ഒരു പരീക്ഷണത്തിന് തന്നെ തുനിഞ്ഞു .

4-1-3-2 ശൈലിയില്‍ വില്യം കാര്‍വായോയെ ലീബറോ ആക്കി നിര്‍ത്തി റിനാറ്റോ സാഞ്ചസിനെ മധ്യനിരയുടെ പൂര്‍ണ ചുമതല ഏല്പിച്ചുകൊണ്ടതായിരുന്നു അവരുടെ തുടക്കം. മറുവശത്തു പോളണ്ടുകാര്‍ മധ്യ നിരയുടെ ചുമതല കൂബാ ബ്ളാചിക്കോവ്‌സ്‌കിക്കും ഗ്രോസിക്കിക്കും നല്‍കി ലെവന്‍ഡോവ്‌സ്‌കിയെയും മിലീക്കിനെയും ആക്രമണത്തിന്റെ കടിഞ്ഞാണ്‍ ഏല്പിച്ചുകൊണ്ടു ആക്രമാണ് ഇന്ന് തങ്ങളുടെ ലക്ഷ്യം എന്നു തെളിയിച്ചു ആദ്യപന്തു തന്നെ ഈ സഖ്യം ഇന്നത്തെ ലീബറോ വില്യം കാര്‍വായോയെ മറികടന്നു പോര്‍ച്ചുഗീസ് പ്രതിരോധ നിരയില്‍ എത്തിച്ചു .തൊട്ടടുത്ത മുന്നേറ്റത്തില്‍ പിന്‍ നിരയില്‍ നിന്നു പിസ്‌ചെക്ക്‌ മറിച്ച പന്തു ഗ്രോസിസ്‌കി മനോഹരമായി ഡ്രിബിള്‍ ചെയ്തു മുന്നേറിയപ്പോള്‍കൗശലക്കാരനായ ലെവന്‍ഡോവ്‌സ്‌കിയെ തടയാനുള്ള ശ്രമം സെഡ്രിയ്ക്കിന് പിഴച്ചു. ആ അവസര്‍ വിനിയോഗിച്ചു ലെവാ അതു റൂയി പാറ്റ്റീശ്യോയുടെ വലയില്‍ എത്തിച്ചപ്പോഴേക്കും രണ്ടാം മിനിറ്റില്‍ ആദ്യ ഗോളും പോളണ്ടിന്റെ മുന്നേറ്റവും ,

ആദ്യം ഒരു ടീമേ കളിക്കളത്തില്‍ ഉണ്ടായിരുന്നുള്ളു അതു പോളണ്ടായിരുന്നു. വില്യം കാര്‍വായോയെ ലീബ്രൊ ആക്കിയതും എല്ലാ മുന്നേറ്റങ്ങളും റൊണാള്ഡോയിലൂടെ എന്ന പരീക്ഷിച്ചു പരാജയപ്പെട്ട തന്ത്ര്‍ വീണ്ടും ഉപയോഗിച്ചതും ആദ്യ 20 മിനിറ്റുകളില്‍ പോര്ടുഗീസുകാര്‍ക്കു കളി കൈവിട്ടു പോകുവാന്‍ കാരണമായി. ഇതു തിരിച്ചറിഞ്ഞിട്ടാകണം അവര്‍ കളിയുടെ രീതിയും ശൈലിയും ആകെ മാറ്റി റിനാറ്റോ സാഞ്ചസിലൂടെ വലതു വശത്തുനിന്നും. ഇടതു വശം വഴി നാനിയും ആന്‍ഡ്രിയാ സില്‍വയും കൂടി തന്ത്രപരമായ നീക്കങ്ങളുമായി മുന്നേറിയപ്പോള്‍ പോളിഷ് പ്രതിരോധ നിരയില്‍ വിള്ളലുണ്ടായി മുപ്പത്തി മൂന്നാം മിനിറ്റില്‍ തന്നെ തന്ത്ര പരമായ ഈ മുന്നേറ്റത്തിന്റെ മികവും കണ്ടു. നാനിയുടെ പാസുമായി സോളോ മുന്നേറ്റല്‍ നടത്തിയ കളിക്കളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ സാഞ്ചസ് പോളണ്ടിന്റെ ക്രിസ്‌ചെവിയാക്കിനെയും മാക്സിയാക്കിനെയും മറികടന്നു ഇടതു കാലില്‍ നിന്നു വലതു കാലിലേക്ക് പന്തു മാറ്റി മുന്നേറ്റടിച്ച പന്തു കുതിച്ചു പാഞ്ഞു തന്റെ നെറ്റ് തുളച്ചു കണ്ടു പോകുന്നതിന്റെ ഭംഗി കണ്ടു നിക്കുവാനെ പോളണ്ട് ഗോളി ഫാബിയാന്‍സ്കിക്ക് കഴിഞ്ഞുള്ള. തുടര്‍ന്നു ഇരു ഭാഗത്തും ഗതി വേഗത്തിന്റെ മുന്നേറ്റങ്ങളുമായി ഒന്നാം പകുതി കടന്നു പോയി.

ആദ്യ മത്സരങ്ങളില്‍ കളി മികവും ഗോളുകളുമായി പോളണ്ടിനെ മുന്നോട്ടു എത്തിച്ച ബ്ളാച്ചിക്കോവ്‌സ്‌കിയെ ഇന്ന് ഏലിയാസവും ഫോണ്‍ടേയും അനങ്ങാന്‍ കൂടി അനുവദിച്ചില്ല. അതോടെ ഒന്നാം പകുതിയില്‍ സ്‌കോര്‍ ബോര്‍ഡ് വീണ്ടും ചലിച്ചുമില്ല .രണ്ടാം പകുതിയുടെ തുടക്കം പോര്‍ച്ചുഗീസുകാരുടെ കടന്നാക്രമണത്തോടെയായിരുന്നു. എല്ലാ മുന്നേറ്റങ്ങളും റിനാറ്റോ സാഞ്ചസ് വഴിയും ഇടക്കിടക്ക് ഒറ്റപ്പെട്ട റൊണാള്‍ഡോയുടെ കടന്നുകയറ്റങ്ങളും ഗോള്‍ ശ്രമങ്ങളും ഫാബിയാന്‍സ്കിയുടെ കൈകളില്‍ ഒതുങ്ങിയതോടെ ഇന്ന് ക്ര്യസ്റ്റിയാനോയുടെ ദിവസം അല്ലെന്നു തെളിയുകയായിരുന്നു. മറു വശത്തു മിലീക്കിയും ലെവന്‍ഡോവിസ്‌കിയും കൊണ്ടെത്തിച്ചു പന്തുകള്‍ ഒക്കെ ഇന്നും ശാന്തനായി അവസരത്തിന് ഒത്തുയര്‍ന്ന പെപ്പെയുടെ കാലുകളിലും തലയിലും ചെന്നവസാനിച്ചു.

ഏറ്റവും പ്രശംസനീയമായാ പ്രകടനമായിരുന്നു ഇന്ന് "എന്നത്തേയും കുഴപ്പക്കാരനായ " പെപ്പയില്‍ നിന്നു കണ്ടത് .ഒരു പിഴവും കൂടാതെ പെപെ നിന്നു കളം നിറഞ്ഞു കളിച്ചപ്പോള്‍ ലെവന്‍ഡോവ്‌സ്‌കിയുടെ രണ്ടാം ഗോള്‍ മോഹം മോഹമായിട്ടു തന്നെ അവസാനിച്ചു. ഇതനിടയില്‍ പോര്‍ച്ചുഗീസുകാര്‍ക്കു തുടര്‍ച്ചയായി ലഭിച്ച കോര്‍ണറുകള്‍ ഒന്നും പ്രയോജനപ്പെടുത്തുവാന്‍ റൊണാള്‍ഡോക്കും നാനിക്കും പകരക്കാരനായിട്ടു എത്തിയ ക്വാരിസമാക്കും കഴിഞ്ഞുമില്ല

അസാധാരണമായ ആത്മ വിശ്വാസത്തോടെ ഇന്ന് പോര്‍ച്ചുഗീസുകാരുടെ കളി ഒന്നടങ്കം നിയന്ത്രിച്ച സാഞ്ചസിന്റെ അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ പരിചയ സമ്പന്നരായ പോളിഷ് പ്രതിരോധ നിര ആകെ ആടിയുലഞ്ഞു. റൊണാള്‍ഡോയെ മാത്ര്‍ തടഞ്ഞു നിര്‍ത്തി ഇന്നത്തെ കളിയുടെ നിയന്ത്രണം തങ്ങളുടേത് ആക്കാമെന്ന പോളിഷ് തന്ത്ര്‍ ഈ 19 കാരന്റെ വിസ്മയിപ്പിക്കുന്ന ഗതിവേഗവും ഡ്രിബിളിംഗും കാരണം തകരുകയും ചെയ്തു. റൊണാള്‍ഡോ നിഷ്പ്രഭനായാപ്പോള്‍ മറൊരു പോര്‍ച്ചുഗീസ് രാജ കുമാരന്റെ പിറവിയായിരുന്നു അടുത്ത സീസണില്‍ ബുണ്ടസ് ലീഗയില്‍ ബയറണ്‍ മ്യുണിക്കിന് കളിക്കുന്ന സാഞ്ചസിന്റെ മുന്നേറ്ല്‍ കാഴ്ചവച്ചത് . ആക്രമണത്തിലും പ്രതിരോദ്ധ്യത്തിലും ഒരുപോലെ മികവുകാണിച്ച ഈ മധ്യ നിരക്കാരന്‍ കൊണ്ടെത്തിച്ച പന്തുകളുടെ എണ്ണം റെക്കോഡായി നില നിലനില്‍ക്കും. ഇരു കൂട്ടരും പ്രതിരോധത്തിലേക്ക് ശ്രദ്ധിച്ചതോടെ ആധികസമത്തും സ്‌കോര്‍ ബോര്‍ഡില്‍ മാറ്റമുണ്ടായില്ല.

തുടര്‍ന്നു അനിവാര്യമായ ടൈ ബ്രെക്കര്‍ ഷൂട്ട് ഔട്ടില്‍ റൊണാള്‍ഡോയും സാഞ്ചസും അടക്കം അഞ്ചു പോര്‍ച്ചുഗീസുകാരും ലക്ഷ്യം കണ്ടപ്പോള്‍ പോളണ്ടിനെ ഒറ്റയാള്‍ പട്ടാളമായി ഇതുവരെ കൊണ്ടെത്തിച്ചു കൂബാ ബ്ളാചിക്കോവ്‌സ്‌കിക്ക് കാലിടറി .അതോടെ നാലിന് എതിരെ ആറു ഗോളുകളുടെ മികവുമായി പോര്‍ച്ചുഗീസുകാര്‍ അഞ്ചു യൂറോ മത്സരങ്ങള്‍ക്കിടയിലെ അവരുടെ നാലാമത്തെ സെമിയിലും ചെന്നെത്തി ഒപ്പം അവര്‍ക്കു ഒരു വാസ്കോഡ ഗാമയെയെയും കിട്ടി റിനാറ്റോ സാഞ്ചസ് എന്ന 19 കാരനിലൂടെ

TAGS :

Next Story