Quantcast

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ സഹീര്‍ ഖാന്‍ നയിക്കും

MediaOne Logo

admin

  • Published:

    26 July 2017 1:51 PM

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ സഹീര്‍ ഖാന്‍ നയിക്കും
X

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ സഹീര്‍ ഖാന്‍ നയിക്കും

അടുത്തമാസം ആരംഭിക്കുന്ന ഐപിഎല്‍ ഒമ്പതാം എഡിഷനില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ നയിക്കും.

അടുത്തമാസം ആരംഭിക്കുന്ന ഐപിഎല്‍ ഒമ്പതാം എഡിഷനില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ നയിക്കും. സഹീറിന്റെ പരിചയസമ്പത്തും ആക്രമണശേഷിയും തന്നെയാണ് ടീമിന്റെ നായകസ്ഥാനത്തേക്ക് ഈ മുന്‍ ഇന്ത്യന്‍ പേസറെ എത്തിച്ചതെന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഉപദേശകന്‍ രാഹുല്‍ ദ്രാവിഡ് പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രവും പടയോട്ടവും നിരീക്ഷിക്കുന്നവര്‍ക്ക് സഹീറിന്റെ പ്രഹരശേഷി എത്രയെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. നേതൃമികവും കളിക്കളത്തിലെ പ്രതിഭയും സഹീര്‍ ഇതിനോടകം ഒട്ടേറെ തവണ തെളിയിച്ചിട്ടുള്ളതാണെന്നും രാഹുല്‍ പറയുന്നു. നായകസ്ഥാനം സഹീര്‍ ഏറ്റെടുക്കുന്നത് ടീം അംഗങ്ങള്‍ക്ക് വലിയ പ്രചോദനമാണ് പകര്‍ന്നുനല്‍കുക. സഹതാരങ്ങളെ ഒരു ചങ്ങലയിലെ കണ്ണികള്‍ പോലെ കോര്‍ത്തിണക്കി മുന്നോട്ട് പോകാന്‍ സഹീറിന് കഴിയുമെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനം തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്ന് സഹീര്‍ പ്രതികരിച്ചു. വലിയൊരു ഉത്തരവാദിത്തമാണ് തനിക്ക് മേലുള്ളത്. ഇത്തവണ ഐപിഎല്ലില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ ടീമിനാകുമെന്നും യുവതാരങ്ങള്‍ക്ക് അത്ഭുതം സൃഷ്ടിക്കാനാവുമെന്നും സഹീര്‍ പറഞ്ഞു.

TAGS :

Next Story