റാഫേൽ നദാൽ ആസ്ട്രേലിയൻ ഓപ്പണ്‍ ക്വാർട്ടറിൽ
ക്വാർട്ടറിൽ നദാൽ കാനഡയുടെ മിലോസ് റോണിക്കിനെ നേരിടും
സ്പാനിഷ് താരം റാഫേൽ നദാൽ ആസ്ട്രേലിയൻ ഓപ്പണ്‍ ക്വാർട്ടറിൽ കടന്നു. ഫ്രാൻസിന്റെ ഗെയിൽ മോൻഫിൽസിനെ പരാജയപ്പെടുത്തിയാണ് നദാൽ അവസാന എട്ടിൽ കടന്നത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു നദാലിന്റെ വിജയം. സ്കോർ: 6 3, 6 3, 4 6, 6 4.
ക്വാർട്ടറിൽ നദാൽ കാനഡയുടെ മിലോസ് റോണിക്കിനെ നേരിടും. റോബർട്ടോ ബോസ്റ്റിയയെ പരാജയപ്പെടുത്തിയാണ് റോണിക്ക് ക്വാർട്ടറിൽ കടന്നത്. സ്കോർ: 7 6 (8 6), 3 6, 6 4, 6 1.
Next Story
Adjust Story Font
16