Quantcast

ഐസ്‍ലന്‍ഡ് അത്ര തണുപ്പന്‍മാരല്ല

MediaOne Logo

admin

  • Published:

    4 Aug 2017 9:13 PM GMT

ഐസ്‍ലന്‍ഡ് അത്ര തണുപ്പന്‍മാരല്ല
X

ഐസ്‍ലന്‍ഡ് അത്ര തണുപ്പന്‍മാരല്ല

ഈ യൂറോ കപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഐസ്‌ലന്‍ഡ്. മൂന്ന് ലക്ഷം പേര്‍ മാത്രമുള്ള രാജ്യം ശാസ്ത്രീയമായ രീതിയിലൂടെയാണ് ഫുട്ബോളില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്.

ഈ യൂറോ കപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഐസ്‌ലന്‍ഡ്. മൂന്ന് ലക്ഷം പേര്‍ മാത്രമുള്ള രാജ്യം ശാസ്ത്രീയമായ രീതിയിലൂടെയാണ് ഫുട്ബോളില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്.

ഐസ്‌ലന്‍ഡിലെ ആകെ ജനസംഖ്യ 332000 പേര്‍. കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ലയായ വയനാട്ടിലെ ജനങ്ങളേക്കാള്‍ അഞ്ച് ലക്ഷം പേര്‍ കുറവ്. ഇന്ത്യയില്‍ ഫുട്ബോള്‍ ഉറങ്ങി കിടക്കുമ്പോള്‍ ഐസ്‌ലന്‍ഡ് യൂറോ കപ്പ് കളിക്കുകയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ തളച്ചിടുകയുമാണ്. 2010 ല്‍ നൂറ് റാങ്കിന് അപ്പുറത്തായിരുന്നു ഐസ്‌ലാന്‍ഡ്. അന്ന് തുടങ്ങിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഐസ്‌ലാന്‍ഡിന് ഫുട്ബോള്‍ ഭൂപടത്തില്‍ ഒരു ഇടമുണ്ടാക്കി കൊടുത്തത്. ആദ്യം ഫുട്ബോളിനെ ജീവിതത്തിന്റെ ഭാഗമാക്കി ഐസ്‌ലന്‍ഡ് ഭരണകൂടം. പിന്നെ ആഭ്യന്തര ലീഗുകള്‍ ശക്തിപ്പെടുത്തി. എല്ലാ സൌകര്യങ്ങളുമുള്ള 15 ഫുട്ബോള്‍ ഹൌസസ് രാജ്യത്തുണ്ടാക്കി. അതിലൂടെ കളിക്കാരെ വാര്‍ത്തെടുത്തു. രാജ്യത്താകമാനം 120 ഫുട്ബോള്‍ മൈതാനങ്ങള്‍ ഉണ്ടാക്കി. സ്കൂളുകളില്‍ അഞ്ച് മൈതാനങ്ങള്‍ വീതം നിര്‍മിച്ചു. അങ്ങനെ പന്ത് കളി ഐസ്‌ലന്‍ഡ് ജനതയുടെ ജീവിതത്തിന്റെ ഭാഗമായി. മൂന്ന് ലക്ഷം പേരില്‍ ഇരുപതിനായിരം പേര്‍ ഇന്ന് ഒദ്യോഗികമായി ഫുട്ബോള്‍ കളിക്കുന്നവരാണ്.

ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 34 റാങ്കിലേക്കെത്താന്‍ ഈ ഒരുക്കങ്ങള്‍ കൊണ്ട് കഴിഞ്ഞു. 2014ലെ ലോകകപ്പ് യോഗ്യത തലനാരിഴക്ക് നഷ്ടപ്പെട്ടപ്പോള്‍ യൂറോ കപ്പില്‍ വിട്ട് കൊടുത്തില്ല. യോഗ്യതാ റൌണ്ടില്‍ ഹോളണ്ടും ചെക് റിപ്പബ്ലികും തുര്‍ക്കിയുമെല്ലാം കുഞ്ഞന്‍ രാജ്യത്തിന് മുന്നില്‍ വീണു. ചരിത്രത്തിലാദ്യമായി ഐസ്‌ലന്‍ഡ് യൂറോ കപ്പിലേക്ക്. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ യാദൃശ്ചികമായല്ല തളച്ചത്. ഒരു രാജ്യത്തിന്റെ മുഴുവന്‍, വര്‍ഷങ്ങളോളമുള്ള കഷ്ടപ്പാടിന്റെ ബാക്കിപത്രമാണ് ഇന്നലെ മൈതാനത്ത് കണ്ടത്. ഇനിയും ഫുട്ബോളില്‍ ഐസ് ലന്‍ഡ് അത്ഭുതങ്ങള്‍ സൃഷ്ടിച്ചാല്‍ അതിശയിക്കേണ്ടതില്ല. ആ രാജ്യം അങ്ങനെയാണ് ഫുട്ബോളിനെ സ്നേഹിക്കുന്നത്.

TAGS :

Next Story