റെയ്നയും യുവരാജും ഗംഭീറും നയിക്കും
റെയ്നയും യുവരാജും ഗംഭീറും നയിക്കും
യുവരാജ് നയിക്കുന്ന റെഡ് ടീമില്‍ പഞ്ചാബിന്‍റെ ഓള്‍ റൌണ്ടര്‍ ഗുര്‍കീരത് സിങ്, കഴിഞ്ഞ ഐപിഎല്ലിലെ ബൌളിങ് തരംഗമായി മാറിയ എം അശ്വിന്‍......
ദിലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ റെഡ്, ബ്ലൂ, ഗ്രീന്‍ ടീമുകളെ യഥാക്രമം യുവരാജ് സിങ്, ഗൌതം ഗംഭീര്‍, സുരേഷ് റെയ്ന എന്നിവര്‍ നയിക്കും. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെ യാണ് ടൂര്‍ണമെന്‍റ്. കൃത്രിമ വെളിച്ചത്തില്‍ പിങ്ക് ബോള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്‍റ് എന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബര്‍ പത്തിന് ആരംഭിക്കുന്ന അഞ്ച് ദിന മത്സരമായാണ് കലാശപ്പോരാട്ടം നടക്കുക, യുവരാജ് നയിക്കുന്ന റെഡ് ടീമില്‍ പഞ്ചാബിന്‍റെ ഓള്‍ റൌണ്ടര്‍ ഗുര്‍കീരത് സിങ്, കഴിഞ്ഞ ഐപിഎല്ലിലെ ബൌളിങ് തരംഗമായി മാറിയ എം അശ്വിന്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെസ്റ്റിന്‍ഡീസില്‍ പുരോഗമിക്കുന്ന ടെസ്റ്റ് പരന്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായ തേജേശ്വര്‍ പൂജാര., മുരളി വിജയ്, ശാരദുള്‍ താക്കൂര്‍ എന്നിവരെ ബ്ലൂ , ഗ്രീന്‍ ടീമുകളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യ റൌണ്ട് മത്സരങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാകുകയില്ല. വെസ്റ്റിന്‍ഡീസിനെതിരെ ഫ്ലോറിഡയില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുള്ള ട്വന്‍റി20 പരന്പരയില്‍ സുരേഷ് റെയ്ന കളിക്കില്ലെന്നും ഉറപ്പായി. സിംബാബ്‍വേക്കെതിരായ ട്വന്‍റി20 പരന്പരയില്‍ കളിച്ച ഭൂംറ, റായിഡു എന്നിലര്‍ ഗ്രീന്‍ ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതോടെ വിന്‍ഡീസിനെതിരെയുള്ള പരന്പര ഇവര്‍ക്കും നഷ്ടമാകും.
പകലും രാത്രിയുമായി ടെസ്റ്റ് മത്സരങ്ങള്‍ നടത്താനുള്ള പദ്ധതിയുടെ പ്രാരംഭ ശ്രമമായാണ് ദുലീപ് ട്രോഫിയില്‍ പിങ്ക് പന്തുകള്‍ പരീക്ഷിക്കുന്നത്. കൃത്രിമ വെളിച്ചത്തില്‍ പിങ്ക് പന്തിന്‍റെ ഉപയോഗം സംബന്ധിച്ച് കളിക്കാരുടെ അനുഭവം കൂടി കണക്കിലെടുത്താകും ടെസ്റ്റില്‍ ഈ സാധ്യത സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുക.
Adjust Story Font
16