Quantcast

ടെന്നീസ് താരം അന ഇവാനോവിച്ച് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു

MediaOne Logo

Trainee

  • Published:

    28 Aug 2017 7:18 AM GMT

ടെന്നീസ് താരം അന ഇവാനോവിച്ച് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു
X

ടെന്നീസ് താരം അന ഇവാനോവിച്ച് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു

തുടര്‍ച്ചയായി പരിക്ക് വേട്ടയാടിയതിനാലാണ് അന ടെന്നീസ് കോര്‍ട്ടിനോട് വിടപറയുന്നത്

മുന്‍ ലോക ഒന്നാം നമ്പറും 2008ലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവുമായ സെര്‍ബിയന്‍ ടെന്നീസ് താരം അന ഇവാനോവിച്ച് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. തുടര്‍ച്ചയായി പരിക്ക് വേട്ടയാടിയതിനാലാണ് അന ടെന്നീസ് കോര്‍ട്ടിനോട് വിടപറയുന്നത്. വിരമിക്കുക എന്നത് ഏറെ വിഷമകരമായ തീരുമാനമായിരുന്നെന്ന് അന ഫേസ്ബുക്കില്‍ കുറിച്ചു.

ഞാന്‍ ടെന്നീസില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. ഇത് ഇങ്ങനെ തന്നെയാണ് പറയേണ്ടത്. ഏറെ വിഷമകരമായി തീരുമാനമാണ് പക്ഷേ ആഘോഷിക്കാനും ഇതില്‍ നിരവധിയുണ്ട്. അഞ്ചാം വയസ്സിലാണ് ഞാന്‍ ടെന്നീസ് സ്വപ്നം കണ്ട് തുടങ്ങിയത്. മാതാപിതാക്കള്‍ എന്നെ പിന്തുണച്ചു. ലോക ഒന്നാം നമ്പര്‍ പദവി വരെയെത്തി. ഇത്ര ഉയരത്തില്‍ എത്തുമെന്ന് ഞാന്‍ ഒരിക്കലും സ്വപ്നം പോലും കണ്ടിരുന്നില്ല. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള അന ഇവാനോവിച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങളാണിവ.

29 കാരിയായ അന 2008ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടി ലോക ഒന്നാം നമ്പര്‍ താരമായി. തുടര്‍ച്ചയായ 12 ആഴ്ച ഒന്നാം സ്ഥാനത്ത് അന തുടര്‍ന്നു. കരിയറില്‍ ആകെ 15 സിംഗിള്‍സ് ടൈറ്റിലുകള്‍ നേടി. 2016 ആഗസ്തിലാണ് ഇവോനോവിച്ചിനെ പരിക്ക് പിടികൂടുന്നത്. മോശം ഫോമിലായിരുന്ന അനയ്ക്ക് 2016ല്‍ ആകെ 15 ജയങ്ങളെ ഉണ്ടായിരുന്നുള്ളൂ. പരിക്ക് തിരിച്ചടിയാവുകയും ചെയ്തതോടെ റാങ്കിങില്‍ 63ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ടെന്നീസ് കോര്‍ട്ടിനോട് വിടപറഞ്ഞ അന ഇനി ബിസിനസിലും ഫാഷന്‍ രംഗത്തും സജീവമാകുമെന്ന് ഭര്‍ത്താവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ ബാസ്റ്റ്യന്‍ ഷ്വന്‍സ്റ്റീഗര്‍ വ്യക്തമാക്കി. യുനിസെഫ് സെര്‍‌ബിയയുടെ അമ്പാസിഡറായി തെരഞ്ഞെടുത്ത അന ഇവാനോവിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പതിപ്പിക്കും.

Next Story