പരിക്കേറ്റ കാലുമായി അമേരിക്കക്ക് സ്വര്‍ണം കൊടുത്ത കെറി
പരിക്കേറ്റ കാലുമായി അമേരിക്കക്ക് സ്വര്‍ണം കൊടുത്ത കെറി
1996ല്‍ അറ്റ്‌ലാന്റ ഒളിമ്പിക്സിലായിരുന്നു കെറിയുടെ അവിസ്മരണീയ പ്രകടനം
പരിക്കേറ്റ കാലുമായി മത്സരിച്ച് അമേരിക്കന്‍ ടീമിന് ആദ്യമായി ജിംനാസ്റ്റിക്സില്‍ സ്വര്‍ണം നേടി കൊടുത്ത താരമാണ് കെറി സ്ട്രഗ്. 1996ല്‍ അറ്റ്‌ലാന്റ ഒളിമ്പിക്സിലായിരുന്നു കെറിയുടെ അവിസ്മരണീയ പ്രകടനം.
ഒളിമ്പിക്സ് ജിംനാസ്റ്റിക്സിലെ റഷ്യന്‍കുത്തക തകര്‍ക്കാനുറച്ചാണ് അമേരിക്കന്‍ താരങ്ങള്‍ അറ്റ് ലാന്റയിലെത്തിയത്. എന്നാല്‍ സൂപ്പര്‍താരങ്ങളൊന്നും ശോഭിച്ചില്ല. കടുത്ത മത്സരം അവസാന റൌണ്ടിലെത്തിയപ്പോള് റഷ്യക്ക് നേരിയ ലീഡ്. അവശേഷിക്കുന്നത് അമേരിക്കയുടെ കെറി സ്ട്രഗിന്റെ രണ്ട് വോള്‍ട്ട്മാത്രം.
ബാന്‍ഡേജിട്ട കാലുമായി ആ പതിനെട്ട് കാരി അവസാന വോള്‍ട്ടെടുത്തു. ചാടി സ്വര്‍ണത്തില്‍ വീണെങ്കിലും കെറിക്ക് പിന്നെ ഒരിഞ്ച് അനങ്ങാനായില്ല.
മുട്ടിലിഴഞ്ഞ കെറിയെ സഹതാരങ്ങള്‍ താങ്ങിയെടുത്തു. പിന്നെ പരിശീലകന്റെ കൈകളില്‍ കിടന്ന് കെറി സ്വര്‍ണപോഡിയത്തിലെത്തി.
Adjust Story Font
16