ബ്രിട്ടീഷ് സൈക്ലിംഗ് താരമായ ബ്രാഡ്‍ലി വിഗ്ഗിന്‍സ് വിരമിച്ചു
ബ്രിട്ടീഷ് സൈക്ലിംഗ് താരമായ ബ്രാഡ്‍ലി വിഗ്ഗിന്‍സ് വിരമിച്ചു
കില്‍ബണിലെ കുട്ടികള്‍ക്ക് ഒളിമ്പിക് മെഡലും ടൂര്‍ ഡി ഫ്രാന്‍സും ജയിക്കാനാവില്ലെന്നായിരുന്നു ധാരണ എന്നാലിന്ന് അവരത് നേടി-വിഗ്ഗിന്‍സ്
5 സ്വര്‍ണം അടക്കം 8 ഒളിമ്പിക് മെഡലുകള്‍ നേടുകയും ടൂര്‍ ഡി ഫ്രാന്‍സില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്ത ആദ്യ ബ്രിട്ടീഷ് സൈക്ലിംഗ് താരമായ ബ്രാഡ്‍ലി വിഗ്ഗിന്‍സ് വിരമിച്ചു. വിഗ്ഗിന്‍സും അദ്ദേഹത്തിന്‍റെ ടീമായ സ്കൈയും നിരോധിത മരുന്നുകള്‍ ഉപയോഗിക്കുന്നതായുള്ള മെഡിക്കല്‍ രേഖ ഫാന്‍സി ബെയേര്‍സ് എന്ന ഹാക്കര്‍മാര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 36 കാരനായ വിഗ്ഗിന്‍സ് കളിക്കളത്തോട് വിടപറയല്‍ പ്രഖ്യാപിച്ചത്.
ബ്രിട്ടണില്‍ ഏറ്റവു കൂടുതല്‍ ആദരിക്കപ്പെടുന്ന ഒളിമ്പിക് താരങ്ങളിലൊരാളാണ് ബ്രാഡ്‍ലി വിഗ്ഗിന്‍സ്. റോഡിലും ട്രാക്കിലുമായി 8 ലോക ടൈറ്റിലുകള്‍ വിഗ്ഗിന്‍സ് നേടി. 2004 ലെ ലണ്ടന്‍ ഒളിമ്പിക്സാണ് അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും തിളക്കമുള്ള ഏട്. 1964ല്‍ അത്‍ലറ്റ് മേരി റാന്‍ഡ് മൂന്ന് സ്വര്‍ണം നേടിയശേഷം ഒരു തവണത്തെ ഒളിമ്പികിസില്‍ മൂന്ന് സ്വര്‍ണം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമായി വിഗ്ഗിന്‍സ്. മണിക്കൂറില്‍ 54. 53 കിലോമീറ്റര്‍ വേഗതയില്‍ സൈക്കിളോടിച്ച വിഗ്ഗിന്‍സ് കുറഞ്ഞ സമയം കൊണ്ട് ഏറ്റവും ദൂരം വെലോഡ്രോമില്‍ സൈക്ലിംഗ് ചെയ്ത താരം എന്ന റെക്കോര്‍ഡും ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വന്തമാക്കി. കരിയറില്‍ 5 സ്വര്‍ണം അടക്കം 8 ഒളിമ്പിക് മെഡലുകള്‍ വിഗ്ഗിന്‍സിന്‍റെ പേരിലായി.
ഒടുവില്‍ നടന്ന റിയോ ഒളിമ്പിക്സിലും വിഗ്ഗിന്‍സ് മെഡലുമായാണ് മടങ്ങിയത്. 18 വയസ്സുള്ളപ്പോള്‍ 1998ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിക്കൊണ്ടാണ് വിഗ്ഗിന്‍സ് തന്‍റെ വരവ് അറിയിച്ചത്. പിന്നീട് 2000ല്‍ നടന്ന സിഡ്നി ഒളിമ്പിക്സില്‍ വെങ്കലം നേടി അദ്ദേഹം തന്‍റെ ഒളിമ്പിക് മെഡല്‍ വേട്ടയ്ക്കും തുടക്കമിട്ടു. രണ്ട് സ്വര്‍ണം നേടിയ 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിന് ശേഷം ട്രാക്കില്‍ നിന്ന്മാറി റോഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വിഗ്ഗിന്‍സ് 2012ല്‍ ടൂര്‍ ഡി ഫ്രാന്‍സില്‍ ജേതാവാകുന്ന ആദ്യ ബ്രിട്ടീഷുകാരനായി.
''കരിയറില്‍ തന്‍റെ ആരാധനാ പാത്രങ്ങളെ കണ്ടുമുട്ടാനും അവരുമായി മത്സരിക്കാനും കഴിഞ്ഞു. 2016ല്‍ ഈ റോഡ് അവസാനിക്കുകയാണ്. കില്‍ബണിലെ കുട്ടികള്‍ക്ക് ഒളിമ്പിക് മെഡലും ടൂര്‍ ഡി ഫ്രാന്‍സും ജയിക്കാനാവില്ലെന്നായിരുന്നു ധാരണ എന്നാലിന്ന് അവരത് നേടി'' തന്‍റെ വിരമിക്കില്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വിഗ്ഗിന്‍സിന്‍റെ വാക്കുകളാണിത്.
Adjust Story Font
16