നര്‍സിങ് യാദവിന്റെ ഉത്തജക വിവാദം സിബിഐ അന്വേഷിക്കും
നര്‍സിങ് യാദവിന്റെ ഉത്തജക വിവാദം സിബിഐ അന്വേഷിക്കും
പ്രധാനമന്ത്രിയുടെ ഓഫീസാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്
ഗുസ്തി താരം നഴ്സിങ് യാദവിന്റെ ഉത്തജക വിവാദം സിബിഐ അന്വേഷിക്കും. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ബ്രിജ്ഭൂഷണ്‍ ഷരണ് സിങാണ് ഇക്കാര്യമറിയിച്ചത്. നര്‍സിങ് യാദവിന്‍റേയും ഫെഡറേഷന്‍റേയും അപേക്ഷ പരിഗണിച്ച പ്രധാനമന്ത്രിയുടെ ഓഫീസാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
74 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു നര്‍സിങ് യാദവ്. നര്‍സിങ് യാദവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും ഗുസ്തി ഫെഡറേഷനേയും സമീപിച്ചിരുന്നു. കഴിഞ്ഞ മാസം 28 ന് ഗുസ്തി ഫെഡറഷന്‍ പ്രസിഡന്‍റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരില്‍ സംസാരിച്ചിരുന്നു.
ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി തന്നതാണെന്ന നര്‍സിങിന്‍റെ വാദം അംഗീകരിച്ച ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ നാഡയുടെ നടപടി കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കി. തുടര്‍ന്ന് നര്‍സിങിന് റിയോ ഒളിംപിക്സില്‍ പങ്കെടുക്കാനായില്ല.
Adjust Story Font
16